സ്വന്തംനിലക്ക് വിദ്യാർഥികളെ ഒഴിപ്പിക്കാൻ തമിഴ്നാട്; ദൗത്യസംഘത്തെ യുക്രെയ്ന്റെ അയൽരാജ്യങ്ങളിലേക്ക് അയക്കും

ചെ​ന്നൈ: യുക്രെയ്​നിൽ കുടുങ്ങിയ തമിഴ് വിദ്യാർഥികളെ രക്ഷിക്കാൻ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യം. ഇതിനായി രാജ്യസഭാംഗങ്ങളായ തിരുച്ചി ശിവ, എം.എം. അബ്ദുല്ല, ലോക്‌സഭാംഗം കലാനിധി വീരസാമി, ടി.ആർ.ബി. രാജ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ വിവിധ വിദേശ രാജ്യങ്ങളിലേക്ക്​ അയക്കാനാണ്​ തീരുമാനം.

ഇന്ത്യൻ വിദ്യാർഥികളെ എയർലിഫ്റ്റ് ചെയ്യാൻ ഹംഗറി, റുമേനിയ, പോളണ്ട്, സ്​ലോവാക്യ എന്നിവിടങ്ങളിലേക്കാണ്​ ഇവർ യാത്രതിരിക്കുന്നത്​. നാലു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ഡി.എം.കെ പ്രതിനിധിസംഘത്തോടൊപ്പം ഉണ്ടാവും. ഇതോടെ ​ അന്താരാഷ്‌ട്ര ഒഴിപ്പിക്കൽ ദൗത്യം നടത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി തമിഴ്​നാട് മാറി.

മെഡിക്കൽ പഠനത്തിന്​ യുക്രെയ്​ൻപോലുള്ള ചെറുരാജ്യങ്ങളിലേക്ക്​ എന്തിനാണ്​ കുട്ടികൾ പോകുന്നതെന്ന്​ ചോദിക്കേണ്ട സമയമല്ലിതെന്നും വിദ്യാർഥികളെ കുറ്റപ്പെടുത്തുന്നത്​ ഒഴിവാക്കി കേന്ദ്ര സർക്കാർ രക്ഷാദൗത്യത്തിൽ ശ്രദ്ധിക്കുകയാണ്​ വേണ്ടതെന്നും കഴിഞ്ഞദിവസം സ്റ്റാലിൻ പറഞ്ഞിരുന്നു.

'ഇന്ത്യയിൽ മെഡിക്കൽ പഠനം അപ്രാപ്യമാക്കിയത്​ നീറ്റ്​ പരീക്ഷയാണ്. യുക്രെയ്​നിൽ കൊല്ലപ്പെട്ട നവീൻ പ്ലസ്​ ടുവിൽ 97 ശതമാനം മാർക്ക്​ നേടിയിട്ടും നീറ്റ്​ പരീക്ഷയിൽ വിജയിച്ചിരുന്നില്ല. ഇന്ത്യയിൽ പാവ​പ്പെട്ട ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരുടെ മെഡിക്കൽ പഠനം യാഥാർഥ്യമാവുന്നതിന്​ തടസ്സം നീറ്റ്​ പരീക്ഷയാണ്​.

പലരും സ്വത്തുക്കൾ വിറ്റും വായ്പ വാങ്ങിയും കഷ്ടപ്പെട്ടാണ്​ മക്ക​ളെ വിദേശ രാജ്യങ്ങളിലയച്ച്​ പഠിപ്പിക്കുന്നത്​. ഇവരുടെ വികാരങ്ങളെ അവഹേളിക്കുന്ന വിധത്തിലാണ്​ കേന്ദ്ര മന്ത്രിമാർ പ്രതികരിക്കുന്നത്​.

വിദേശത്ത്​ എം.ബി.ബി.എസ്​ പഠിക്കുന്ന 90 ശതമാനം വിദ്യാർഥികളും ഇന്ത്യയിലെ യോഗ്യത പരീക്ഷകൾ വിജയിക്കാത്തവരാണെന്നാണ് കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷി പറഞ്ഞത്. പ്രധാനമന്ത്രി ​നരേന്ദ്ര മോദി ഇടപെട്ട്​ അനാവശ്യ പ്രസ്താവനകൾ തടയണം.

നീറ്റ്​ പരീക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പോരാട്ടം തുടരും. ഇതേ ആവ​ശ്യമുന്നയിച്ച്​ തമിഴ്​നാട്​ നിയമസഭ പ്രമേയം പാസാക്കി. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തെഴുതി. പ്രത്യേക സാഹചര്യത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമിയും നീറ്റ്​ പരീക്ഷക്കെതിരായ നിലപാട്​ വ്യക്തമാക്കിയിട്ടുണ്ട്​. ഇതര സംസ്ഥാനങ്ങളിലും നീറ്റിനെതിരായ മനോഭാവം ശക്തിപ്പെട്ടുവരുകയാണ്' -എന്നാണ്​ കഴിഞ്ഞദിവസം സ്റ്റാലിൻ പറഞ്ഞത്.

Tags:    
News Summary - Tamil Nadu to evict students on its own; The mission will be sent to neighboring Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.