ചെന്നൈ: തമിഴ്നാട്ടിൽ ചെറിയ അനിഷ്ട സംഭവങ്ങളൊഴിച്ചാൽ വോെട്ടടുപ്പ് സമാധാനപരം. സംസ്ഥാനത്തെ 234 നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്സഭ മണ്ഡലത്തിലേക്കുമാണ് പോളിങ് നടന്നത്. 71.79 ശതമാനമാണ് പോളിങ്. മേയ് രണ്ടിന് വോെട്ടണ്ണൽ. പോളിങ് തുടങ്ങി രണ്ടുമണിക്കൂറിനകം 13.8 ശതമാനം പേർ വോട്ട് രേഖെപ്പടുത്തി. ഒരുമണിയോടെ 39.61 ശതമാനവും മൂന്നു മണിയോടെ 53.35 ശതമാനമായും അഞ്ചു മണിയോടെ 63.60 ശതമാനമായും ഉയർന്നു. ചെന്നൈ നഗരത്തിൽ വോെട്ടടുപ്പ് മന്ദഗതിയിലായിരുന്നു. ചില ബൂത്തുകളിൽ വോട്ടുയന്ത്രങ്ങളുടെ തകരാർ കാരണം വോെട്ടടുപ്പ് വൈകിയാണ് തുടങ്ങിയത്. ചിലയിടങ്ങളിൽ ഇടക്കുവെച്ച് വോെട്ടടുപ്പ് നിർത്തിവെച്ചതും വോട്ടർമാരെ വലച്ചു.
അറന്താങ്കിയിൽ മദ്യപനായ വോട്ടറായ ആനന്ദൻ ബൂത്തിൽ അതിക്രമിച്ചുകയറി അരിവാൾകൊണ്ട് വോട്ടുയന്ത്രം വെട്ടിനശിപ്പിച്ചു. പരിശോധനയിൽ അതേവരെ പോൾ ചെയ്ത 499 വോട്ടുകൾ സുരക്ഷിതമാണെന്ന് കണ്ടെത്തി. പിന്നീട് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് പോളിങ് പുനരാരംഭിച്ചത്. കോയമ്പത്തൂർ തൊണ്ടാമുത്തൂർ നിയമസഭ മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥി കാർത്തികേയൻ ശിവസേനാപതി ശെൽവപുരം ബൂത്ത് സന്ദർശിക്കാനെത്തിയപ്പോൾ അണ്ണാ ഡി.എം.കെ പ്രവർത്തകർ വളഞ്ഞ് വധഭീഷണി ഉയർത്തിയത് സംഘർഷത്തിനിടയാക്കി. കാറിന് നേരെയും ആക്രമണം ഉണ്ടായി. പിന്നീട് പൊലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും നീക്കി. ഡി.എം.കെ സ്ഥാനാർഥി ജില്ല കലക്ടർക്ക് പരാതി നൽകി. ഡി.എം.കെയുടെ ഉദയ്സൂര്യൻ ചിഹ്നം പതിച്ച ഷർട്ട് ധരിച്ച് ഉദയ്നിധി സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തിയതായി ആരോപിച്ച് അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. തേനി ബോഡിനായ്ക്കന്നൂർ നിയമസഭ മണ്ഡലത്തിലെ പെരുമാൾ കൗണ്ടൻപട്ടിയിൽവെച്ച് ഉപമുഖ്യമന്ത്രി ഒ. പന്നീർ സെൽവത്തിെൻറ മകനും ലോക്സഭാംഗവുമായ പി. രവീന്ദ്രനാഥ് കുമാറിെൻറ കാറിെൻറ ചില്ല് അജ്ഞാതസംഘം തകർത്തു.
വിരുതനഗറിലെ ക്ഷത്രിയ സ്കൂളിലെ ബൂത്തിൽ വോട്ടുയന്ത്രത്തിലെ ഏത് ബട്ടൺ അമർത്തിയാലും 'താമര'ക്ക് വോട്ടുകൾ വീഴുന്നതായി പരാതി ഉയർന്നത് സംഘർഷത്തിനിടയാക്കി. ഇവിടെ ഒരുമണിക്കൂറോളം വോെട്ടടുപ്പ് തടസ്സപ്പെട്ടു.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡി.എം.കെ നേതാവ് കനിമൊഴി എം.പി ൈവകീട്ട് ആറുമണിക്കുശേഷം ചെന്നൈ മൈലാപ്പൂരിൽ പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ ഭരണവിരുദ്ധവികാരം ശക്തമാണെന്ന് വോെട്ടടുപ്പിൽ പ്രതിഫലിക്കുന്നതായും അണ്ണാ ഡി.എം.കെക്ക് തോൽവിഭയം വന്നതായും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചു. അണ്ണാ ഡി.എം.കെക്ക് തുടർഭരണമുണ്ടാവുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.