കാമറെഡ്ഡി: തെലങ്കാനയിൽ പൊലീസ് ഉദ്യോഗസ്ഥൻ സർവീസ് തോക്കുയോഗിച്ച് സ്വയം വെടിവെച്ച് മരിക്കാൻ ശ്രമിച്ചു. കാമറെഡ്ഡിയിലാണ് സംഭവം. കാവൽ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന സായുധ സേനയിലെ ശ്രീനിവാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഔദ്യോഗിക തോക്കുപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവം നടന്ന ഉടൻ തന്നെ ശ്രീനിവാസിനെ കാമറെഡ്ഡി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും ഡി.എസ്.പി ലക്ഷ്മി നാരായണ പറഞ്ഞു.
മികച്ച ചികിത്സക്കായി ശ്രീനിവാസിനെ ഹൈദരാബാദിലേക്ക് മാറ്റുകയാണ്. ആത്മഹത്യാശ്രമത്തിനുള്ള കാരണത്തെ കുറിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.