ന്യൂഡൽഹി: ദേശസുരക്ഷക്കായി എല്ലാ വാർത്താവിനിമയ സേവനങ്ങളും നെറ്റ് വർക്കുകളും ഏറ്റെടുക്കാനും കൊണ്ടുനടത്താനും സസ്പെൻഡ് ചെയ്യാനും കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന ടെലികമ്യൂണികേഷൻസ് ബിൽ 2023 ലോക്സഭയിൽ. ഓൺലൈൻ മാധ്യമങ്ങളെയും ടെലികമ്യുണിക്കേഷൻസ് ഗണത്തിൽ ഉൾപ്പെടുത്തിയ പുതിയ ബിൽ നിയമമാകുന്നതോടെ 138 വർഷം പഴക്കമുള്ള ടെലിഗ്രാഫ് നിയമം ഇല്ലാതാകും.
പാർലമെന്റ് സുരക്ഷവീഴ്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ഇന്നലെ പ്രത്യേക അജണ്ടയാക്കി കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ അവതരിപ്പിച്ചത്. ആഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു.
ബില്ലിലെ മറ്റൊരു വിവാദ വ്യവസ്ഥപ്രകാരം വ്യക്തികൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന സന്ദേശങ്ങൾ ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ദേശ സുരക്ഷ എന്നിവ കാരണമാക്കി പിടിച്ചുവെക്കാനും കേന്ദ്ര സർക്കാറിന് അധികാരമുണ്ട്. ദുരന്ത നിവാരണം പോലുള്ള അടിയന്തരാവസ്ഥകളിലോ, ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമെന്ന് തോന്നുന്ന മറ്റു ഘട്ടങ്ങളിലോ കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറോ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിനുള്ള അധികാരമുണ്ടാകും. ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയുടെ അധികാരത്തിന് ബിൽ കടിഞ്ഞാണിടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.