ന്യൂഡൽഹി: വലിയ അപകടമുണ്ടാക്കിയ പരിക്കും ആഘാതവും മാറ്റാൻ, നൽകുന്ന പണത്തിന് സാധിക്കില്ലെങ്കിലും നഷ്ടപരിഹാരമായി ലഭിക്കുന്ന തുക അപകടത്തിൽപെട്ടയാളുടെ തിരിച്ചുവരവിന് ഉപകരിക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അപകടത്തിൽ പരിക്കുപറ്റിയ ആൾക്ക് സംഭവിച്ച ശാരീരിക പ്രശ്നങ്ങൾ പരിഗണിച്ച് നീതിയുക്തമായ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കർണാടകയിലെ ബിദറിൽ സർക്കാർ ആശുപത്രി നിർമാണത്തിനിടെ വീണ് ഗുരുതര പരിക്കുപറ്റിയ വനിത തൊഴിലാളിക്ക് 9.3 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചാണ് ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രണ്ടാംനിലയിൽനിന്ന് വീണ തൊഴിലാളിക്ക് നട്ടെല്ലിനും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും പൊട്ടലുണ്ടായിരുന്നു. ഇത് ഇനിയൊരിക്കലും തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കിയതായി സുപ്രീംകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.