കൊളീജിയം വിവാദം: കത്തിൽ താൻ ഉദ്ദേശിച്ചത് കേന്ദ്ര പ്രതിനിധിയെ അല്ലെന്ന് നിയമമന്ത്രി

ന്യൂഡൽഹി: കൊളീജിയത്തിൽ കേന്ദ്രസർക്കാറിന്റെ പ്രതിനിധി വേണമെന്ന കത്ത് വൻ വിവാദമായതോടെ ഉദ്ദേശിച്ചത് അതല്ലെന്ന വാദവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രംഗത്ത്. എങ്ങനെയാണ് സർക്കാർ പ്രതിനിധി കൊളീജിയത്തിന്റെ ഭാഗമാവുകയെന്ന് കിരൺ റിജിജു ചോദിച്ചു.

ചിലർ വസ്തുതകളറിയാതെ അഭിപ്രായപ്രകടനം നടത്തുകയാണെന്നും ജഡ്ജി നിയമനപ്രക്രിയ പുനഃക്രമീകരിക്കാൻ സുപ്രീംകോടതിതന്നെ ആവശ്യപ്പെട്ടതാണെന്നും നിയമമന്ത്രി പറഞ്ഞു. ഒരു പരിശോധന-മൂല്യനിർണയ സമിതി ജഡ്ജി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്താൻ ദേശീയ ജഡ്ജി നിയമന കമീഷൻ റദ്ദാക്കിയ വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. അതിന്റെ തുടർനടപടി ആവശ്യപ്പെടുകയാണ് ചീഫ് ജസ്റ്റിസിനുള്ള കത്തിൽ താൻ ചെയ്തതെന്നും നിയമമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - The Union Law Minister said that he did not mean the central representative in the letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.