ന്യൂഡൽഹി: എഴുത്തുകാരി മഹാശ്വേത ദേവിയുടെ ചെറുകഥയും തമിഴ് ദലിത് എഴുത്തുകാരായ ബാമ, സുകിർത്തരണി എന്നിവരുടെ രചനകളും ബി.എ ഇംഗ്ലീഷ് സിലബസിൽനിന്നും വെട്ടി ഡൽഹി സർവകലാശാല. പകരം സവർണ എഴുത്തുകാരി രമാബായിയുടെ രചന ഉൾപ്പെടുത്തി.
ചൊവ്വാഴ്ച നടന്ന സർവകലാശാല മേൽനോട്ട സമിതിയാണ് 15 അംഗ അക്കാദമിക് കൗൺസിലിെൻറ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ സിലബസിൽ കത്തിവെച്ചത്. സമിതി തീരുമാനത്തിനെതിരെ അധ്യാപകരും വിമർശനവുമായി രംഗത്തുവന്നു. അന്തരിച്ച ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേത ദേവിയുടെ, ചെറുകഥ 'ദ്രൗപദി' െപാലീസ് ക്രൂരതക്ക് ഇരയായ ഗോത്രവനിതയെക്കുറിച്ച് പറയുന്ന കഥയാണ്.
1999 മുതൽ സർവകലാശാല ഇംഗ്ലീഷ് പഠനത്തിെൻറ ഭാഗമാണ് 'ദ്രൗപദി'. 'രാമായണ- ഒരു ഫെമിനിസ്റ്റ് വായന' എന്ന ലേഖനവും സിലബസിൽനിന്നും നീക്കി. 2019ൽ ഇംഗ്ലീഷ് സിലബസിൽനിന്നും ഗുജറാത്ത്, മുസഫർ നഗർ കാലപത്തെകുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു.
എന്നാൽ, ഇത്തരത്തിൽ ഒരു ചർച്ചതന്നെ യോഗത്തിൽ ഉണ്ടായിട്ടില്ലെന്നാണ് മേൽനോട്ട സമിതി അധ്യക്ഷൻ മഹാരാജ് കെ. പണ്ഡിറ്റിെൻറ പ്രതികരണം. അതിനിടെ, കേന്ദ്ര സർക്കാറിെൻറ പുതിയ ദേശീയ വിദ്യാഭ്യാസ നയം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാനും ഡൽഹി സർവകലാശാല തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.