`തക്കാളിയാണിപ്പോൾ താരം': തക്കാളിയും പച്ചമുളകും ഇഞ്ചിയും കവർന്ന് കള്ളൻമാർ!

ലഖ്‌നൗ:  തക്കാളിക്ക് അടുത്തകാലത്തായി ലഭിച്ച താരപരി​േ​വഷം വളരെ വലുതാണ്. തക്കാളി സമ്മാനമായി നൽകി മൊബൈലുൾപ്പെടെ വിൽക്കപ്പെടുന്നത് ഇത്തിരി കളിയോടെ കണ്ടവർക്ക് മു​ൻപിൽ ഇനിയെല്ലാം കാര്യമായി മാറുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിൽ നടന്ന കവർച്ച ഏറെ ചിന്തിപ്പിക്കുന്നതാണ്. ഇവിടുത്തെ രണ്ട് കടകളിൽ നിന്നായി 26 കിലോ തക്കാളി, 25 കിലോ മുളക്, എട്ട് കിലോ ഇഞ്ചി എന്നിവയാണ് കള്ളന്മാർ സ്വന്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കടയുടമകളായ രാംജിയും നൈം ഖാനും തിങ്കളാഴ്ച രാവിലെ കടകൾ തുറന്നപ്പോഴാണ് വലിയ അളവിൽ തക്കാളിയും ഇഞ്ചിയും മുളകും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽക​ുകയായിരുന്നു. പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കംത പ്രസാദ്, മുഹമ്മദ് ഇസ്ലാം എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പൊലീസിനെ പരിഹസിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് തക്കാളി മോഷണം വർധിക്കുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) പേര് ''സ്‌പെഷ്യൽ ടൊമാറ്റോ ഫോഴ്സ്'' എന്ന് മാറ്റണമെന്ന് അഖിലേഷ് യാദവി​െൻറ ട്വീറ്റ്.

പച്ചക്കറി വില സാധാരണക്കാരുടെ ജീവിതത്തെ ഏത് രീതിയിൽ ബാധിച്ചിട്ടുണ്ടെന്നതി​െൻറ ഉദാഹരണമായിതിനെ വിലയിരുത്തുന്നവർ ഏറെയാണ്. 100,200 രൂപയുമൊക്കെ കടന്ന് തക്കാളിയുടെയും ഇഞ്ചിയുടേയും വില കുതിക്കുകയാണ്. തക്കാളിയുൾപ്പെടെയുള്ള പച്ചക്കറികൾക്ക് ​പ്രത്യേക സുരക്ഷ ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.

Tags:    
News Summary - Thieves stole tomatoes, green chillies and ginger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.