മുംബൈ: മൂന്നാമത്തെ സർജിക്കൽ സ്ട്രൈക്ക് പ്രതിപക്ഷത്തിനെതിരെ രാജ്യത്തെ വോട്ടർമാർ നടപ്പാക്കുമെന്ന് കേന് ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഉറി ഭീകരാക്രമത്തിനു ശേഷമുള്ള സർജിക്കൽ സ്ട്രൈക്കും പുൽവാമ ഭീകരാക്രമത്ത ിനു ശേഷമുള്ള വ്യോമാക്രമണവും കാണിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യസുരക്ഷയോടുള്ള ആത്മാർത്ഥതയാണെന്നും രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് താൻ ഉറപ്പു തരുന്നുവെന്നും സുഷമ പറഞ്ഞു.
രാഷ്ട്രീയ പണ്ഡിതൻമാരുടെ പ്രവചനങ്ങളും കണക്കു കൂട്ടലുകളും തെറ്റാെണന്ന് തെളിയിച്ചുകൊണ്ട് പ്രതിപക്ഷത്തിെൻറ മോഹങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ രാജ്യത്തെ വോട്ടർമാർ മൂന്നാമത് സർജിക്കൽ സ്ട്രൈക്ക് നടത്തും. നരേന്ദ്രമോദിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചുകൊണ്ടായിരിക്കും അവർ ഇൗ സർജിക്കൽ സ്ട്രൈക്ക് നടത്തുകയെന്നും സുഷമ സ്വരാജ് പറഞ്ഞു.
സേനയുടെ നേട്ടത്തെ ഉയർത്തിക്കാട്ടുന്നതിന് പകരം അവരെ ഇകഴ്ത്താനാണ് പ്രതിപക്ഷത്തിന് താത്പര്യമെന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.