അഖിലേഷ് യാദവ്

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരായ പോരാട്ടത്തിന് എം.പി സ്ഥാനം ത്യാഗം ചെയ്യേണ്ടത് അനിവാര്യം - അഖിലേഷ് യാദവ്

ലഖ്‌നൗ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും സാമൂഹിക അനീതിക്കുമെതിരായ പോരാട്ടത്തിന് എം.പി സ്ഥാനം ത്യാഗം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ചൊവ്വാഴ്ച അഖിലേഷ് ലോക്സഭ അംഗത്വം രാജിവെച്ചിരുന്നു.

അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കർഹാലിൽനിന്ന് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അസംഗഢിലെ എം.പി സ്ഥാനം രാജിവെച്ചത്. യു.പിയിലെ ജനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ധാർമിക വിജയം നൽകി. ഇതിനുള്ള ബഹുമാനമെന്നോണം താൻ കർഹാലിനെ പ്രതിനിധീകരിക്കുമെന്നും അസംഗഢിന്റെ വികസനത്തിൽ എപ്പോഴും പ്രതിജ്ഞാബദ്ധനായിരിക്കുമെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും സാമൂഹിക അനീതിക്കുമെതിരായ പോരാട്ടത്തിന് ഈ ത്യാഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ പ്രതിപക്ഷ നേതൃസ്ഥാനം അഖിലേഷ് ഏറ്റെടുക്കുമെന്നാണ് സൂചന. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗം സമാജ്‌വാദി പാർട്ടി വിളിച്ച് ചേർത്തിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ പരാജയപ്പെട്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്താൻ സാധിച്ചതിനാൽ സംസ്ഥാന രാഷ്ട്രീയത്തിൽ അഖിലേഷ് തുടരുമെന്ന് സൂചന നൽകിയിരുന്നു.

Tags:    
News Summary - "This Sacrifice Is Necessary": Akhilesh Yadav On Quitting As MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.