തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാർക്കെതിരെ കുറ്റപത്രം

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ സാത്താൻകുളം മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം ഒമ്പത് പൊലീസുകാർക്കെതിരെ സി.ബി.ഐ കുറ്റപത്രം. എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ കെ. ബാലകൃഷ്ണൻ, പി. രഘുഗണേഷ്, ഹെഡ് കോൺസ്റ്റബിൾമാരായ എസ്. മുരുഗൻ, എ. സമദുരൈ, കോൺസ്റ്റബിൾമാരായ എം. മുത്തുരാജ, എസ്. ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയിൽ മുത്തു എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

സാത്താൻകുളത്തെ വ്യാപാരികളായ പി. ജയരാജിൻെറയും മകൻ ബെന്നിക്സിൻെറയും കസ്റ്റഡി കൊലപാതകത്തിൽ പത്തു പൊലീസുകാരാണ് പ്രതികൾ. കുറ്റപത്രത്തിലുള്ള ഒമ്പത് പേരും കേസിൽ ഇപ്പോൾ ജയിലിലാണ്. കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി സബ് ഇൻസ്പെക്ടർ പോൾദുരൈ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ലോക്ഡൗണിൽ അനുവദനീയമായതിലും കൂടുതൽ സമയം കട തുറന്നെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാപാരികളെ രാത്രി മുഴുവൻ പൊലീസുകാർ സ്റ്റേഷനിൽ ക്രൂരമായി മർദിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.