ചെന്നൈ: വാളയാർ നവക്കരക്കു സമീപം ട്രെയിനിടിച്ച് കാട്ടാനകൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. മംഗളൂരു-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ലോക്കോ പൈലറ്റ് കോഴിക്കോട് സ്വദേശി സുബൈർ (54), അസിസ്റ്റൻറ് ലോക്കോ പൈലറ്റ് തൃശൂർ ഒല്ലൂർ അഖിൽ (31) എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ലോക്കോ പൈലറ്റെന്ന നിലയിൽ സുബൈറിന് 28 വർഷത്തെയും അഖിലിന് ആറു വർഷത്തെയും പരിചയമാണുള്ളത്.
അപകടസമയത്ത് 42 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് ട്രെയിൻ ഒാടിച്ചുപോയതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. വേഗനിയന്ത്രണം മറികടന്ന് അമിതവേഗത്തിൽ ഇവർ ട്രെയിൻ ഒാടിച്ചുപോയതായാണ് തമിഴ്നാട് വനം അധികൃതർ സംശയിക്കുന്നത്.
ട്രെയിൻ എൻജിനിൽനിന്ന് കണ്ടെടുത്ത ചിപ്പ് പരിശോധിക്കാൻ ഇൗറോഡിൽനിന്ന് സാേങ്കതിക വിദഗ്ധർ എത്തിയിട്ടുണ്ട്. ചിപ്പ് പരിശോധനയിലൂടെ ട്രെയിനിെൻറ വേഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയും. ഇവരുടെ റിപ്പോർട്ട് ലഭ്യമായതിനുശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് കോയമ്പത്തൂർ ഡി.എഫ്.ഒ അശോക്കുമാർ അറിയിച്ചു.
രണ്ട് ആനകളെ 30 മീറ്റർ അകലത്തിലും പിടിയാനയെ 145 മീറ്റർ അകലത്തിലുമാണ് കണ്ടെത്തിയത്. ട്രെയിൻ അമിതവേഗത്തിൽ വന്നിടിച്ച് തെറിപ്പിച്ചതാവാമെന്നാണ് വനം അധികൃതരുടെ നിഗമനം. പതിവിന് വിരുദ്ധമായി 'എ' റെയിൽവേ ലൈനിൽ ട്രെയിനോടിച്ചുവന്നതും അപകടത്തിന് കാരണമായതായും വിലയിരുത്തലുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനയിൽ പിടിയാന ഗർഭിണിയായിരുന്നുവെന്നും കണ്ടെത്തി. കൊല്ലപ്പെട്ട ആനകളുടെ പോസ്റ്റുമോർട്ടവും സംസ്കാരവും സംഭവസ്ഥലത്ത് നടത്തി.
അന്വേഷണ നടപടികളുമായി പാലക്കാെട്ടത്തിയ വനം അധികൃതരെ റെയിൽവേ അധികൃതർ വളഞ്ഞുവെച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്താൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.