മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട​ു കുട്ടികൾ പീഡിപ്പിച്ചതായി പരാതി

മുംബൈ: മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട​ു കുട്ടികൾ ചേർന്ന്​ ബലാത്സംഗം ചെയ്​തതായി പരാതി. ബോറിവ്​ലിയിലെ സഞ്​ജയ്​ ഗാന്ധി നാഷനൽ പാർക്കിലാണ്​ സംഭവം. വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ 14ഉം 15ഉം വയസ്സുള്ള ആൺകുട്ടികളാണ്​ മാനഭംഗപ്പെടുത്തിയത്​.

ബോറിവ്​ലി നാഷനൽ പാർക്കിലെ ഗ്രാമത്തിൽ തിങ്കളാഴ്​ചയാണ്​ സംഭവം. കളിക്കുകയായിരുന്ന ബാലികയെ കുട്ടികൾ ഇരുവരും ചേർന്ന്​ ആളൊഴിഞ്ഞ സ്​ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ​വേദന കാരണം കുഞ്ഞി​െൻറ കരച്ചിൽ കേ​ട്ടെത്തിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ്​ പീഡന വിവരം പുറത്തറിഞ്ഞത്​. ഇരുവരുടെയും പേരുകളും കുട്ടി പറഞ്ഞു.

തുടർന്ന്​ മാതാപിതാക്കൾ കസ്​തൂർബ മാർഗ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗക്കുറ്റവും പോക്​​േസാ നിയമത്തിലെ ബന്ധ​െപ്പട്ട വകുപ്പുകളും ചാർത്തി​ കേസ്​ രജിസ്​റ്റർ ചെയ്​ത പൊലീസ്,​ ​പ്രതികളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇരുവരെയും ദുർഗുണ പരിഹാര പാഠശാലയിലയച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലിക അപകടനില തരണം ചെയ്​തതായി പൊലീസ്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.