രാജ്യത്ത്​ ടിക്​ടോക്​ പ്രവർത്തനം നിർത്തി

ന്യൂഡൽഹി: രാജ്യത്ത്​ 59 ചൈനീസ്​ ആപുകൾ നിരോധിച്ചതിന്​ പിന്നാലെ ടിക്​ടോകി​െൻറ പ്രവർത്തനം നിർത്തി. ഫോണിൽ ടിക്​ടോക്​ ഇൻസ്​റ്റാൾ ചെയ്​ത ഉപഭോക്താക്കൾക്കും​ സേവനം ഉപയോഗിക്കാൻ കഴിയില്ല. ഉപഭോക്താക്കൾക്കായി നിരോധനം സംബന്ധിച്ച സന്ദേശം ടിക്​ടോക്​ അയച്ചു.

നിരോധനം വന്നതിന്​ പിന്നാലെ ഗൂഗ്​ൾ പ്ലേസ്​റ്റോറിൽനിന്നും ആപ്പിൾ ​പ്ലേ സ്​റ്റോറിൽനിന്നും നീക്കം ചെയ്​തിരുന്നു. എന്നാൽ നേരത്തേ ഇൻസ്​റ്റാൾ ചെയ്​തവർക്ക്​ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. ഇ​േപ്പാൾ ഇവയുടെ പ്രവർത്തനവ​ും നിർത്തിവെച്ചിരിക്കുകയാണ്​.

ജനപ്രിയ ആപായ ടിക്​ടോക്​, വിചാറ്റ്​, എക്​സെൻഡർ, ഷെയർ ഇറ്റ്​ തുടങ്ങിയ 59 ആപുകൾ ഇന്ത്യയിൽ നിരോധിക്കുന്നതായി തിങ്കളാഴ്​ച വൈകുന്നേരമാണ്​ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്​. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കിയിരുന്നു.

ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​​​െൻറ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.