മോദിക്കെതിരായ ലേഖനം പാക് അജണ്ടയെന്ന് ബി.ജെ.പി

ന്യൂഡൽഹി: മോദിയെ വിഭാഗീയതയുടെ ആശാനെന്ന് കാണിച്ച് ലേഖനമെഴുതിയ ടൈം മാഗസിനെതിരെ ബി.ജെ.പി. മോദിയുടെ പ്രതിച്ഛായ തക ർക്കാൻ ശ്രമിക്കുകയാണെന്നും ടൈം റിപ്പോർട്ടർ പാക് അജണ്ട നടപ്പാക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. പാകിസ്ത ാനിൽ നിന്നുള്ള ലേഖകനാണ് ലേഖനമെഴുതിയതെന്നും പാകിസ്താനിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ. പി വക്താവ് സാംബിത് പാത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോദിക്കെതിരെ നിശിത വിമർശം ഉയർത്തുന്ന ലേഖനം ആശിഷ് തസീ സ് ആണ് എഴുതിയത്. ഇന്ത്യൻ പത്രപ്രവർത്തകൻ തൽവീർ സിങ്ങിൻെറയും പാക് രാഷ്ട്രീയക്കാരനും വ്യവസായിയുമായ സൽമാൻ തസീറിൻെറയും മകനാണ് ആശിഷ് തസീസ്. ടൈം ലേഖനം ഷെയർ ചെയ്ത രാഹുൽ ഗാന്ധിയെയും ബി.ജെ.പി വിമർശിച്ചു.

മോദി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമപദ്ധതികൾ ബി.ജെ.പി വക്താവ് ഉയർത്തിക്കാട്ടി. മോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ അദ്ദേഹം വിമർശിച്ചു. വംശീയവും ലൈംഗികവുമായ അഭിപ്രായപ്രകടനങ്ങൾ സിദ്ദു നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.


ബി.ജെ.പി ജനാധിപത്യത്തിന്​ അപകടമെന്ന്​ ലോകംതന്നെ പറയാൻ തുടങ്ങി -അഖിലേഷ്​
ഗോരഖ്​പുർ: ഇന്ത്യൻ ജനാധിപത്യത്തിന്​ ഭീഷണിയാണ്​ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെന്ന്​ ലോകംപോലും പറയാൻ തുടങ്ങിയിരിക്കുന്നുവെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണ്​ ഇവരെന്ന്​ ലോകത്തിലെ ഏറ്റവും വലിയ മാഗസിൻ തന്നെ എഴുതിയെന്നും അഖിലേഷ്​ പറഞ്ഞു. യു.എസിൽനിന്നും ഇറങ്ങുന്ന ടൈം മാഗസി​​െൻറ പുതിയ കവർ പരാമർശിച്ചായിരുന്നു എസ്​.പി മേധാവിയുടെ പ്രസ്​താവന.

ഒരിക്കലും വരാനിടയില്ലാത്ത ‘അ​ച്ചാ ദിന’ത്തെക്കുറിച്ചാണ്​ ബി.ജെ.പിക്കാർ പറയുന്നത്​. ഈ പാർട്ടിയുടെ അടിത്തറ തന്നെ കള്ളത്തിലും വിദ്വേഷത്തിലും കെട്ടിപ്പട​ുത്തതാണ്​. അതിനെ മഹാസഖ്യം തകർക്കുമെന്നും അഖിലേഷ്​ പറഞ്ഞു. പാർട്ടിയുടെ നിർണായക മണ്ഡലമായ ഗോരഖ്​പുരി​ൽ എസ്​.പി സ്​ഥാനാർഥി രാം ഭുവാൽ നിഷാദിനുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു അഖിലേഷ്​. ബി.ജെ.പി ഇവിടെ അക്കൗണ്ട്​ തുറക്കില്ലെന്നും അഖിലേഷ്​ പറഞ്ഞു. തെരഞ്ഞെടുപ്പി​​െൻറ ഏഴാംഘട്ടത്തിലാണ്​ ഗോരഖ്​പുരിൽ വോ​ട്ടെടുപ്പ്​.


Tags:    
News Summary - TIME magazine article author a Pakistani, maligning Modi: BJP- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.