ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ച ദേശീയപാതകളിലെ ടോൾ പിരിവ് ഏപ്രിൽ 20 മുതൽ പുനരാരംഭിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ലോക്ഡൗൺ മേയ് മൂന്നുവരെ നടപ്പാക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ടോൾ പിരിവ് വീണ്ടും തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതായാണ് വിവരം. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോൾ പിരിവ് പുനരാരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.