ന്യൂഡൽഹി: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിെക്ക 64 കോടിയുടെ അഴിമതി ആരോപണമുയർന്ന ബോഫോഴ്സ് തോക്ക് ഇടപാട് അന്വേഷിക്കുന്നതിനുള്ള വഴിയടഞ്ഞു. അന്വേഷണം അവസാനിപ്പിച്ച കേസിലെ ഡൽഹി ഹൈകോടതി വിധിക്കെതിെര 12 വർഷത്തിനുശേഷം സി.ബി.െഎ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്.
അപ്പീൽ സമർപ്പിക്കാൻ ഇത്രയും കാലതാമസമുണ്ടായതിന് സി.ബി.െഎ നിരത്തിയ ന്യായം സ്വീകാര്യമല്ലെന്ന് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് വ്യക്തമാക്കി. തങ്ങൾക്ക് കാരണം ബോധ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ അപ്പീൽ അനുവദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോൺഗ്രസ് ഭരണത്തിലിരിക്കെ 1986-87 കാലയളവിലാണ് രാജീവ് ഗാന്ധി സർക്കാറിനെ പിടിച്ചുലച്ച ബോഫോഴ്സ് ഇടപാട് നടന്നത്.
വ്യവസായികളായ എസ്.പി ഹിന്ദുജ, ജി.പി ഹിന്ദുജ, പി.പി ഹിന്ദുജ തുടങ്ങിയവർക്കെതിരെ ബോഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട് തുടങ്ങിയ നിയമ നടപടികൾ 2005 േമയ് 31ന് ഡൽഹി ഹൈകോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് മോദി സർക്കാറിെൻറ കാലാവധി തീരാൻ ഒരുവർഷം മാത്രം ബാക്കിയിരിെക്ക ഫെബ്രുവരി 18ന് സി.ബി.െഎ അപ്പീൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.