ശ്രീനഗർ: കശ്മീരിലെ സന്‍ജുവാന്‍ ആര്മിക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിറകിലെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന ജയ്ശെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസിനെ സൈന്യം മിന്നലാക്രമണത്തിൽ വധിച്ചു. രഹസ്യവിവരത്തെതുടർന്ന് സൈന്യത്തിെൻറ പ്രത്യേക വിഭാഗമായ ചെറുസംഘമാണ് ‘സർജിക്കൽ ആക്രമണം’ നടത്തിയത്.
ഫെബ്രുവരി 10 നാണ് സന്‍ജുവാന്‍ ആര്മിക്യാമ്പിനുനേരെ ഭീകരാക്രമണം നടന്നത്. സംഭവത്തിൽ അഞ്ച് സൈനികർ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചിരുന്നു.
അവാന്തിപുരിലെ ഹത്വാർ മേഖലയിലുള്ള ഭീകരരുടെ ഒളിസേങ്കതത്തിന് നേരെയായിരുന്നു മിന്നലാക്രമണം. ആക്രമണത്തിൽ പ്രദേശവാസികൾക്കോ വീടുകൾക്കോ നാശമുണ്ടായില്ലെന്ന് സൈനികവക്താവ് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 17ന് ജയ്ശെ മുഹമ്മദ് ഒാപറേഷനൽ കമാൻഡറായിരുന്ന നൂർ മുഹമ്മദ് ടാൻട്രെയെ സൈന്യം വധിച്ചതിലുള്ള പ്രതികാരമെന്നോണമാണ് മുഫ്തി വഖാസിെൻറ നേതൃത്വത്തിൽ സന്‍ജുവാന്‍ ആര്മിക്യാമ്പിനുനേരെ ആക്രമണം നടത്തിയത്. ഇതേതുടർന്ന് വഖാസിന് വേണ്ടി സൈന്യം വ്യാപക തിരച്ചിൽ നടത്തിവരുകയായിരുന്നു. 2017 ൽ കശ്മീരിലേക്ക് നുഴഞ്ഞുകയറിയ വഖാസ് സംഘടനയുടെ ആത്മഹത്യാസ്ക്വാഡിന് നേതൃത്വം നൽകിവരുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.