റൂര്‍ക്കേല: അന്തർസംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിമാറി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിലെ വസായ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ചൊവ്വാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ഖോരക്പൂരായിരുന്നു ട്രെയിൻ എത്തിച്ചേരേണ്ട സ്ഥലം. എന്നാല്‍ ഒഡീഷയിലെ റൂര്‍ക്കേലയിലാണ് ട്രെയിൻ എത്തിയത്. ട്രെയിൻ റൂര്‍ക്കലയിലെത്തിയ ശേഷമാണ് യാത്രക്കാര്‍ പോലും വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.
ഖോരക്പൂരില്‍ നിന്ന് ഏകദേശം 750 കിലോമീറ്ററോളം ദൂരമുണ്ട് റൂര്‍ക്കലയിലേക്ക്. എന്നാൽ, വഴിതെറ്റിഓടിയെന്ന ആരോപണം റെയിൽവേ നിഷേധിക്കുന്നു. ചില ട്രെയിനുകൾ ബിഹാറിനായി റൂർക്കല വഴി വഴിതിരിച്ചുവിട്ടതാണ്. തിരക്കൊഴിവാക്കാനായിരുന്നു ഇത്- റെയിൽവേ അധികൃതർ പ്രതികരിച്ചു.
അതേസമയം യാത്രക്കാരെ തിരിച്ച് ഖൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനിെൻറ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. റെയില്‍വെയുടെ അറിയിപ്പും കാത്തിരിക്കുകയാണ് റൂര്‍ക്കലയില്‍ അകപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.