ന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് 76 ശതമാനം. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിെനക്കാൾ 17 ശതമാനം കുറവാണിത്. മൊത്തം 60 സീറ്റുള്ള നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് ശനിയാഴ്ച വോെട്ടടുപ്പ് നടന്നത്. ചറിലാം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി രാമേന്ദ്ര നാരായൺ ദേബ് ബർമ കഴിഞ്ഞ ആഴ്ച മരിച്ചതിനാൽ ഇവിടെ വോട്ടിങ് നടന്നില്ല. ഇവിടെ മാർച്ച് 12നാണ് തെരഞ്ഞെടുപ്പ്.
25,73,413 വോട്ടർമാരാണ് ത്രിപുരയിലുള്ളത്. കാൽനൂറ്റാണ്ടായി ഇടതുമുന്നണി ഭരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടന്നത്.
ഇടതുപക്ഷത്തെ തകർക്കാൻ വൻ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണത്തിന് എത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.