ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി കാണിച്ചതിന്​ മാപ്പുപറഞ്ഞ്​ ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചതിന്​ മാപ്പുപറഞ്ഞ്​ സമൂഹമാധ്യമമായ ട്വിറ്റർ. നവംബർ 30നകം തെറ്റുതിരുത്താൻ പ്രതിജ്ഞബദ്ധമാണെന്നും ട്വിറ്റർ സംയുക്ത പാർലമെൻററി സമിതിയെ അറിയിച്ചു.

ലഡാക്കിനെ ചൈനയുടെ ഭാഗമായി കാണിച്ചതിന്​ ട്വിറ്റർ​ മാപ്പ്​ എഴുതി നൽകിയതായി പാർലമെൻററി സമിതി ചെയർപേഴ്​സൻ മീനാക്ഷി ലേഖി അറിയിച്ചു. ഇന്ത്യയുടെ വികാരം വ്രണപ്പെടുത്താൻ ഇടയായ സാഹചര്യത്തിൽ മാപ്പ്​ പറയുന്നുവെന്നും നവംബർ 30നകം തെറ്റു തിരുത്തുമെന്നും ട്വിറ്റർ അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു. തെറ്റായ ജിയോ ടാഗിങ്ങിൽവന്ന ആശയകുഴപ്പമാണ്​ കാരണമെന്ന്​ ട്വിറ്റർ പറഞ്ഞു.

കഴിഞ്ഞമാസം നടത്തിയ ലൈവ്​ ബ്രോഡ്​കാസ്​റ്റിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമായി കാണിക്കുകയായിരുന്നു​. തുടർന്ന്​ സംയുക്ത പാർലമെൻററി സമിതി ഇടപെടുകയും ട്വിറ്ററിനോട്​ വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു.

Tags:    
News Summary - Twitter apologises For showing Ladakh in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.