ബംഗളൂരു: നഗരത്തിലെ പബ് കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവാക്കൾ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവന ക്കാരായ പവൻ, വേദ എന്നിവരാണ് മരിച്ചത്.
ചർച്ച് സ്ട്രീറ്റിലെ പബിലെ മൂന്നാം നിലയിൽ നിന്ന് ഇറങ്ങി വരികയായിരുന്ന ഇവർ രണ്ടാം നിലയുടെ പടികളുടെ ലാൻഡിങ്ങിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ ഭാഗത്ത് ഹാൻഡ് റെയിലോ, ഗ്രില്ലോ ഇട്ടിരുന്നില്ല. താഴത്തുള്ള പോർട്ടിേകായിലേക്ക് പതിച്ച ഇരുവരും പിന്നീട് തറയിലേക്ക് വീഴുകയായിരുന്നു.
കബൺ പാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പബ് നടത്തിപ്പുകാരായ അഭിഷേക്, മാനേജർ മണി എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കെട്ടിടമുടമക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.