ന്യൂഡൽഹി: 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യു.എ.ഇ(യുൈനറ്റഡ് അറബ് എമിറേറ്റ്സ്)യിലേക്ക്. 2022 ജനുവരിയിലായിരിക്കും യാത്ര. ദുബായ് എക്സ്പോയിൽ ഇന്ത്യ ഒരുക്കിയ പവലിയൻ സന്ദർശിക്കുകയാണ് മുഖ്യലക്ഷ്യം. യു.എ.ഇ ഭരണാധികാരികളുമായി ചർച്ചയും നടത്തും.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന 4 നിലകളുള്ള കൂറ്റൻ പവലിയനാണ് ദുബായ് എക്സ്പോയിൽ ഇന്ത്യ ഒരുക്കിയത്. ഇതിനകം നാല് ലക്ഷത്തിലധികം പേർ ഈ പ്രദർശനം സന്ദർശിച്ചു.
നേരത്തെ 2015, 2018, 2019 എന്നീ വർഷങ്ങളിൽ മോദി യു.എ.ഇ സന്ദർശിച്ചിരുന്നു. രാജ്യത്തെ ഉയർന്ന സിവിൽ ബഹുമതിയായ ഓർഡർ ഓഫ് സായിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഈ മാസം ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചിരുന്നു. യു.എ.ഇയിലെ ഉന്നത ഭരണാധികാരികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
യു.എ.ഇയിൽ 33 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണുള്ളത്. ഇത് യു.എ.ഇ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.