മകൻ ആ​​​ശി​​​ഷിന്‍റെ​​ അ​റസ്റ്റ് തിരിച്ചടിയായി; കേ​​​ന്ദ്രമ​​​ന്ത്രി അ​​​ജ​​​യ് മി​​​ശ്ര​​​ രാജിവെച്ചേക്കും

ന്യൂഡൽഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ഖിം​​​പു​​​ർ ഖേ​​​രി​​​യി​​​ൽ നാ​​​ലു ക​​​ർ​​​ഷ​​​ക​​​രെ കാ​​​ർ ക​​​യ​​​റ്റി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ആ​​​ശി​​​ഷ് മി​​​ശ്ര​​ അ​റ​സ്​​റ്റി​ലായതിന് പിന്നാലെ പിതാവും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രിയുമായ അ​​​ജ​​​യ് മി​​​ശ്ര​​​ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അ​​​ജ​​​യ് മി​​​ശ്ര​​​ രാജിവെക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. കൂടാതെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഈ നിലപാടാണുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക​​​ർ​​​ഷ​​​ക​​​രെ കാ​​​ർ ക​​​യ​​​റ്റി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സംഭവത്തിൽ തന്‍റെ മകന് പങ്കില്ലെന്ന നിലപാടാണ് അജയ് മിശ്ര തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇതാണ് അജയ് മിശ്ര അറിയിച്ചിരുന്നത്. ഈ വിഷയത്തിൽ വസ്തുത പരിശോധിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അമിത് ഷാ എത്തിയത്. കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളും ആ​​​ശി​​​ഷ് മി​​​ശ്രയിൽ നിന്നും ലഭിച്ച മൊഴിയും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യവും നിലവിലുണ്ട്.

കൂടാതെ, ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക​​​ർ​​​ഷ​​​ക​​​രെ കാ​​​ർ ക​​​യ​​​റ്റി കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമോ എന്ന ആശങ്കയിലാണ് ബി.െജ.പി നേതൃത്വം. കൂടാതെ, എൻ.ഡി.എ ഘടകകക്ഷികൾക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്.

ല​​​ഖിം​​​പു​​​ർ ഖേ​​​രി​​​ സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടങ്കലിൽ വെച്ചതും യോഗി സർക്കാറിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ, കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ പ്രിയങ്കയും രാഹുൽ ഗാന്ധിയും സന്ദർശിച്ചതും അവരെ ആശ്വസിപ്പിച്ചതും സർക്കാറിനെതിരെ ജനരോഷം ഉയരാൻ വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ അ​​​ജ​​​യ് മി​​​ശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ക​​​ർ​​​ഷ​​​ക​​​രെ കാ​​​ർ ക​​​യ​​​റ്റി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ 12 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ചോ​​​ദ്യം​​​ ചെ​​​യ്യ​​​ലി​​​നൊ​ടു​വി​ലാണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ജ​​​യ് മി​​​ശ്ര​​​യു​​​ടെ മ​​​ക​​​ൻ ആ​​​ശി​​​ഷ് മി​​​ശ്ര​​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ ശ​​​നി​​​യാ​​​ഴ്​​​​ച അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മി​ശ്ര​ക്കെ​തി​രെ കൊ​ല​പാ​ത​ക​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാണ് ചു​മ​ത്തിയത്. നിലവിൽ രണ്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആ​​​ശി​​​ഷ് മി​​​ശ്ര. ഏ​​​തൊ​​​രു കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ പ്ര​​​തി​​​യെ​​​യും പോ​​​ലെ ആ​​​ശി​​​ഷി​​​നെ​​​യും പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി യു.​​​പി പൊ​​​ലീ​​​സി​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Tags:    
News Summary - Union Minister Ajay Mishra will resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.