പരാമര്‍ശം രാജ്യസുരക്ഷക്കെന്ന്; സൈനിക മേധാവിയെ പിന്തുണച്ച് മന്ത്രി റിജിജു

ന്യൂഡല്‍ഹി: സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍െറ പരാമര്‍ശത്തെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
കശ്മീരില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. നാട്ടുകാരുടെ ശത്രുതാപരമായ പെരുമാറ്റം കശ്മീര്‍ താഴ്വരയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണെന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവരെ രാജ്യദ്രോഹികളായി പരിഗണിക്കുകയും കടുത്ത നടപടിയെടുക്കുകയും ചെയ്യുമെന്നായിരുന്നു റാവത്തിന്‍െറ പരാമര്‍ശം.

രാജ്യത്തിന്‍െറ സുരക്ഷക്കാണ് മുഖ്യ പ്രാധാന്യം നല്‍കുന്നത് എന്നാണ് റാവത്ത് ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്‍െറ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ളെന്നും റിജിജു പറഞ്ഞു. കശ്മീരില്‍ ചൊവ്വാഴ്ച തീവ്രവാദികളുമായി നടന്ന രണ്ട്  ഏറ്റുമുട്ടലുകളില്‍ മേജര്‍ ഉള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ശേഷമാണ് റാവത്തിന്‍െറ പരാമര്‍ശം വന്നത്. റാവത്തിന്‍െറ പരാമര്‍ശം ദു$ഖമുളവാക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - union minister kiren rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.