ലഖ്നോ: ഉത്തർപ്രദേശിൽ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ആത്മീയ നേതാവിനെ ഭാര്യമാരിലൊരാൾ കൊലപ്പെടുത്തി. യു.പിയിലെ മുസഫർനഗർ ഷികാർപുർ ഗ്രാമത്തിലെ 57കാരനായ മൗലവി വഖീൽ അഹ്മദാണ് വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. മൂന്നാമതും വിവാഹം കഴിക്കരുതെന്ന അഭ്യർഥന നിരസിച്ചതോടെ രണ്ടാംഭാര്യയായ ഹസ്ര അഹ്മദിനെ ആക്രമിക്കുകയായിരുന്നു.
ഭർത്താവ് മൂന്നാമതും വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ പരസ്പരം വഴക്കുണ്ടായതായി ഹസ്ര പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ഉറങ്ങി കിടന്ന അഹ്മദിെൻറ ജനനേന്ദ്രിയം ഹസ്ര മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് രക്തം വാർന്നായിരുന്നു മരണം.
അഹ്മദിേൻറത് സ്വഭാവിക മരണമാണെന്നായിരുന്നു ഹസ്ര കുടുംബക്കാരെ ധരിപ്പിച്ചിരുന്നത്. തുടർന്ന് സംസ്കാരം നടത്താനും ശ്രമിച്ചു.
എന്നാൽ, പ്രദേശവാസികൾക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹസ്ര കുറ്റം സമ്മതിച്ചു. സംഭവത്തിൽ ബോരക്ല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അഹ്മദിെൻറ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി സ്റ്റേഷൻ ഹൗസ് ഒാഫിസർ നിതേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.