ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 11കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂർച്ചയുള്ള ആയുധംകൊണ്ടുള്ള മുറിവേറ്റാണ് കുട്ടി മരിച്ചത്. കുട്ടിയെ കൊലയാളികൾ ബലാത്സംഗത്തിന് ഇരയാക്കിയതായും പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പ്രദേശവാസികളായ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആറാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ശനിയാഴ്ച രാവിലെ എേട്ടാടെ വിളകൾ പരിപാലിക്കുന്നതിന് സൈക്കിളിൽ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള പാടത്തേക്ക് പോയതാണ് കുട്ടിയെന്ന് സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിങ് സജവാൻ പറഞ്ഞു. വൈകുന്നേരം വീട്ടിൽ നിന്ന് 800 മീറ്റർ അകലെ സൈക്കിളും വസ്ത്രവും കണ്ടെത്തുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. കസ്റ്റഡിയിലുള്ള ആറുപേരെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. അച്ഛൻ ഇല്ലാത്തതിനാൽ വിളകൾ പരിപാലിക്കാൻ കുട്ടി വയലുകളിൽ പോകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം ചെളിക്കുണ്ടിൽ തള്ളിയിരുന്നതിനാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ പരിചയക്കാരാകും കുറ്റവാളികളെന്നും കുറ്റകൃത്യം മറച്ചുവെക്കാനായി ബലാത്സംഗത്തിന് ശേഷം കൊലശപ്പടുത്തിയതാണെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.