ഉത്തർപ്രദേശ് രാജ്യത്തിന്‍റെ വളർച്ചയുടെ എഞ്ചിനായി മാറുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിനെ നവ ഇന്ത്യയുടെ വളർച്ചാ യന്ത്രമാക്കുക, ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിന്റെ ഭാഗമായി ബാങ്കിംഗ് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ് വികസന യാത്ര തുടരുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ എഞ്ചിൻ സാധ്യതയുള്ള സംസ്ഥാനമാണെന്നാണ് ഉത്തർപ്രദേശിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ സ്വപ്നം നിറവേറ്റാൻ തയ്യാറാണ്. ഉത്തർപ്രദേശ് എല്ലാ മേഖലയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഉത്തർപ്രദേശിൽ നടക്കാൻപോകുന്ന ആഗോള നിക്ഷേപക ഉച്ചകോടി ചരിത്രസംഭവമായി മാറുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയെ അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയെന്ന ചരിത്ര നേട്ടത്തിലേക്കെത്തിക്കുന്നതിൽ ഉത്തർപ്രദേശിന് നിർണായക പങ്ക് വഹിക്കാനാകും. ഒരു ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തർപ്രദേശിന്‍റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിന്റെ വളർച്ചാ നിരക്ക് 13 മുതൽ 14 ശതമാനം വരെയാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. അടുത്ത മാസത്തെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി, സംസ്ഥാനം കണ്ടെത്തിയ 25 മേഖലകളിലേക്കും നിക്ഷേപകരെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 05-06 വർഷത്തിനുള്ളിൽ, ഉത്തർപ്രദേശിൽ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.