ന്യൂഡൽഹി: അമേരിക്ക ആഗോള ഭീകരനാക്കി പ്രഖ്യാപിച്ച ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ യു.എസ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്ന് കോൺഗ്രസ്. ഇത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
താഴ്വരയെ ഇന്ത്യൻ സേനയുടെ ശ്മശാനമാക്കി മാറ്റുമെന്നു ഭീഷണി മുഴക്കിയ സലാഹുദ്ദീൻ ഇന്ത്യയിൽ നിരവധി തീവ്രവാദ അക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഒരു ടി.വി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇനിയും ഇന്ത്യയിൽ അക്രമണങ്ങൾ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സലാഹുദ്ദീനെ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യു.എസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് സയ്യിദ് സലാഹുദ്ദീനെ ഉൾപ്പെടുത്തിയത്. വൈറ്റ്ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചർച്ച നടത്തുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു യു.എസ് വിദേശകാര്യമന്ത്രാലയത്തിെൻറ തീരുമാനം. യു.എസ് പൗരന്മാർക്ക് സലാഹുദ്ദീനുമായുള്ള സാമ്പത്തികമുൾപ്പെടെയുള്ള എല്ലാ ഇടപാടുകളും നിരോധിച്ചതായും ഉത്തരവിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.