ശ്രീനർ: കോവിഡ് -19 വാക്സിൻ ഡോസുകളുടെ കുറവ് നേരിടുന്നതിനാൽ മൂന്നാം ഘട്ട വാക്സിനേഷൻ മെയ് 1ന് ആരംഭിക്കില്ലെന്ന് ജമ്മുകശ്മീർ.
18-45 പ്രായപരിധിയിലുള്ളവരെയുൾപ്പെടുത്തിയാണ് മൂന്നാം ഘട്ട വാക്സിനേഷൻ മെയ് 1 ന് രാജ്യത്ത് ആരംഭിക്കുന്നത്. വാക്സിനേഷൻ രജിസ്ട്രേഷൻ കോവിൻ പ്ലാറ്റ്ഫോമിൽ ചെയ്യാനാകുമെങ്കിലും വാക്സിനേഷൻ മെയ് 1ന് ആരംഭിക്കാൻ കഴിയില്ല. വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ മെയ് 20 മുതൽ വാക്സിനേഷൻ തുടങ്ങാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ കുറിച്ചു. വാക്സിൻ വിതരണം പുന:സ്ഥാപിച്ചുകഴിഞ്ഞാൽ ഓരോരുത്തരുടെയും വാക്സിനേഷൻ തിയതി അറിയിക്കുെമന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം 3,474 പേർ പുതിയതായി കോവിഡ് പോസിറ്റീവായി. ഇതോടെ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകൾ 1,72,551 ആയി. 2,253 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ ജമ്മുകശ്മീരിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.