ന്യൂഡൽഹി: പശുക്കളെ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നേരന്ദ്രമോദി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാസിക ‘ഗോസമ്പദ’. ഗോരക്ഷക്കുവേണ്ടി മോദി ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ, സംസ്ഥാനത്തുടനീളം ഗോരക്ഷകേന്ദ്രങ്ങൾ തുറന്ന് യോഗി ആദിത്യനാഥ് മാതൃകയാകുകയാണെന്നും െസപ്റ്റംബർ ലക്കത്തിലെ എഡിറ്റോറിയലിൽ പറയുന്നു. സൈന്യത്തിെൻറ നിയന്ത്രണത്തിലുള്ള 39 െഡയറി ഫാമുകൾ അടച്ചുപൂട്ടുന്നത് തടയുന്നതിൽ മോദി പരാജയപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിനുകീഴിൽ രാജ്യത്തെ കരസേന കൻഡോൺമെൻറുകളിലാണ് കാലി ഫാമുകൾ പ്രവർത്തിക്കുന്നത്. സൈനികർക്ക് പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കാൻ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇതാരംഭിച്ചത്. ചെലവുചുരുക്കലിെൻറ ഭാഗമായി ഫാമുകൾ ഒക്ടോബറിൽ പൂട്ടുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
കാലികൾ അലഞ്ഞുതിരിയുന്നതുമൂലമുള്ള അപകടം ഒഴിവാക്കാൻ എല്ലാ ജില്ലയിലും ഗോരക്ഷകേന്ദ്രങ്ങൾ സ്ഥാപിക്കാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ട കാര്യം ‘ഗോസമ്പദ’ പത്രാധിപർ ദേവേന്ദ്ര നായക് എഡിറ്റോറിയലിൽ മോദിയെ ഒാർമിപ്പിച്ചു. ഗോസുരക്ഷയിൽ ഇത് അതിപ്രധാന നടപടിയാണ്. എന്നാൽ, പ്രതിരോധമന്ത്രാലയമാകെട്ട, പശുകുടുംബത്തെ നശിപ്പിക്കാനാണൊരുങ്ങുന്നത്.
‘മോദി, താങ്കളും ഒരു ഗോ ഭക്തനാണെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഗോരക്ഷക്കുവേണ്ടി പ്രവർത്തിക്കുകയെന്നത് താങ്കളുടെ പരിശുദ്ധ ചുമതലയാണ്, അല്ലാത്തപക്ഷം ഇൗ അവിശുദ്ധ നടപടിയുടെ ഉത്തരവാദിത്തം താങ്കൾ ഏറ്റെടുക്കേണ്ടിവരും’ -എഡിറ്റോറിയൽ ഒാർമിപ്പിക്കുന്നു. സർക്കാറിനെതിരെ മുമ്പും വി.എച്ച്.പി കടന്നാക്രമണം നടത്തിയിട്ടുണ്ട്. അയോധ്യയിൽ രാമക്ഷേത്രം എന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രവീൺ തൊഗാഡിയ കടുത്ത വിമർശനമഴിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.