ലഖ്നോ: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമെൻറ പ്രതിമ സ്ഥാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വി.എച്ച്.പിയുടെയും ബജ്റംഗ്ദളിെൻറയും നേതൃത്വത്തിൽ കർണാടകയിൽ തിങ്കളാഴ്ച സമാപിച്ച സംഘ്പരിവാർ സംഘടനകളുടെ ധർമ സൻസദിലാണ് ആഹ്വാനം. ബാബരി മസ്ജിദ് തകർത്തതിെൻറ 25ാം വാർഷികദിനം ഡിസംബർ ആറിനും അയോധ്യ തർക്ക വിഷയത്തിൽ സുപ്രീം കോടതി വാദം തുടങ്ങുന്നത് ഡിസംബർ അഞ്ചിനുമാണ്. ഇത് മുന്നിൽകണ്ട് രാമക്ഷേത്ര വിഷയം വീണ്ടും ഉയർത്തി രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഹിന്ദുക്കൾ അടുത്ത മാർച്ച് 31ന് ഹനുമാൻ ജയന്തി ആഘോഷിക്കണമെന്നും അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാവാൻ ഹനുമാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും ആവശ്യപ്പെട്ടു. മാർച്ച് 15 മുതൽ 31 വരെ എല്ലാ ദിവസവും 108 തവണ ഹിന്ദുക്കൾ ‘രാമക്ഷേത്രം യാഥാർഥ്യമാവെട്ട’ എന്ന് മന്ത്രിക്കണം. ഇക്കാലയളവിൽ രാമക്ഷേത്രത്തിനുവേണ്ടി ജനാഭിപ്രായം രൂപവത്കരിക്കണമെന്നും സൻസദ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.