ന്യൂഡൽഹി: അതിർത്തി തർക്ക വിഷയത്തിൽ ചൈനയുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലയിൽ യുദ്ധ ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും വിന്യസിപ്പിച്ച് ഇന്ത്യൻ സേന. നിയന്ത്രണരേഖക്കടുത്തുള്ള ചുമാർ-ഡെംചോക് പ്രദേശത്ത് ടി-90, ടി-72 ടാങ്കുകളും സായുധ സൈനികരുള്ള ബി.എം.പി-2 വാഹനങ്ങളുമാണ് അണിനിരത്തിയിരിക്കുന്നത്. ഇതിെൻറ വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.
കിഴക്കൻ ലഡാക്കിനോട് ചേർന്നുള്ള തങ്ങളുടെ ഭാഗത്ത് ചൈന സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. മൈനസ് 40 ഡിഗ്രി സേൽഷ്യസ് താപനിലയിൽ പോലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൈനിക വാഹനങ്ങളാണ് ഇന്ത്യ അതിർത്തിയിൽ വിന്യസിപ്പിച്ചിരിക്കുന്നതെന്നും ഇത്ര സങ്കീർണമായ ഭൂപ്രദേശത്ത് ഇവയുടെ അറ്റകുറ്റപണികളും മറ്റും വെല്ലുവിളിയാകുമെന്നും സ്റ്റാഫ് ഓഫ് 14 കോർപ്സ് മേധാവി മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.