ബംഗളൂരു: ശിവമൊഗ്ഗയിൽ ബജ്റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുള്ള വിലാപയാത്രക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽനിന്ന് ബി.ജെ.പി നേതാക്കളുടെ പേര് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടതായി പരാതി.
നിരോധനാജ്ഞ ലംഘിച്ച് വിലാപയാത്രക്ക് നേതൃത്വം നൽകുകയും കൊലപാതകത്തിന് പിന്നിൽ മുസ്ലിം ഗുണ്ടകളാണെന്ന് പ്രസ്താവിച്ച് വിഷയം വർഗീയവത്കരിക്കാൻ ശ്രമിക്കുകയും ചെയ്ത മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരായ പരാതി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ശിവമൊഗ്ഗ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം അരങ്ങേറി.
അക്രമികളുടെ കല്ലേറിൽ തന്റെ വീടിന് 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായും ഇതു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽനിന്ന് മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ പേര് നീക്കാൻ പൊലീസ് ആവശ്യപ്പെട്ടതായും തീർഥഹള്ളി റോഡിലെ താമസക്കാരനായ റിയാസ് അഹമ്മദ് പറഞ്ഞു.
അതേസമയം, കൊലപാതകക്കേസിൽ രണ്ടുപേർ കൂടി പിടിയിലായതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പ്രതികളായ ആസിഫിനെതിരെ ഒമ്പതും കാഷിഫിനെതിരെ അഞ്ചും ക്രിമിനൽ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.