വിശ്വാസത്തിൻെറ പേരിലുള്ള അക്രമം അംഗീകരിക്കാനാവില്ല-പ്രധാനമന്ത്രി

ന്യൂഡൽഹി: വിശ്വാസത്തിൻെറ പേരിലുള്ള അക്രമം അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വർധിച്ചു വരുന്ന പശുവിൻെര പേരിലുള്ള കൊലപാതകങ്ങൾക്കും അക്രമങ്ങളും സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. വിശ്വാസത്തിന്റെ പേരിൽ ഒരാളെ അക്രമിക്കുന്നത് സന്തുഷ്ടിയുണ്ടാക്കുന്നതല്ല. ഇന്ത്യയിൽ ഇത് അംഗീകരിക്കാനാവില്ല. സമാധാനവും ഐക്യവും സൗഹൃദവും രാഷ്ട്രത്തിന്റെ വളർച്ചക്ക് പ്രധാനമാണ്. ജാതിയും വർഗീയതയും രാജ്യത്തിനോ ജനങ്ങൾക്കോ യാതൊരു പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നും മോദി വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ബ്രിട്ടീഷുകാരോട് നാടു വിടാൻ ആവശ്യപ്പെട്ട നമ്മൾ ഇന്ന് ഇന്ത്യയുടെ ഐക്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കണമെന്നും മോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. 

ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഒാക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരിക്കാനിടയായ സംഭവം പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപ് നിരപരാധികളായ നമ്മുടെ കുഞ്ഞുങ്ങൾ ആശുപത്രിയിൽ മരിച്ചിരുന്നു. ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  രാജ്യം നടുങ്ങിയ ഗോരഖ്പുർ ദുരന്തത്തെക്കുറിച്ച് ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. 

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ എല്ലാവർക്കും ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുളള പുതിയ ഇന്ത്യയാണ് സര്‍ക്കാരിന്‍റെ  ലക്ഷ്യം. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാകിസ്താനെതിരായ ആക്രമണത്തിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരച്ചറിഞ്ഞിരിക്കുകയാണെന്നും മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തിന് ബുളളറ്റുകള്‍ പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍ക്കാരിന്‍റെ പ്രവര്‍ത്തന നേട്ടങ്ങളും നടപടികളും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗ്യാസ് സബ്‌സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ചരക്കുസേവന നികുതി സഹകരണ ഫെഡറലിസത്തിന്‍റെ അന്തസത്തയെക്കാണിക്കുന്നു. രാജ്യം ജി.എസ്.ടിയെ പിന്തുണച്ചെന്നും സാങ്കേതിക വിദ്യ ഇക്കാര്യത്തില്‍ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. നേരത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും അഭിപ്രായം നേടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു.

Tags:    
News Summary - Violence In Name Of Faith Won't Be Accepted: PM Modi On Mob Attacks- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.