പ്രതാപ്ഗഡ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 'ഇരട്ട എൻജിനുകളായ' യോഗി-കേശവ് പ്രസാദ് മൗര്യ നേതൃത്വം നൽകുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യോഗിയെ ജയിപ്പിച്ച് ബി.ജെ.പി അധികാരം നിലനിർത്തിയാൽ ഉത്തർപ്രദേശിനെ അമേരിക്കൻ സംസ്ഥാനങ്ങളെ പോലെ വികസിപ്പിക്കുമെന്നും അഞ്ച് ലക്ഷം കോടി മുതൽമുടക്കിൽ യു.എസിലേതിന് സമാനമായ റോഡുകൾ യു.പിയിൽ നിർമിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.
ജഗദീഷ്പൂർ, ബാബുഗഞ്ച്, ഉൻചഹർ, അല്ലാപൂർ ബൈപാസ് റോഡിന് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഗ്രാമീണ റോഡുകളും ഹൈവേകളുമായി ബന്ധിപ്പിക്കുക എന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗഡ്കരിയുടെ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.