ന്യൂഡൽഹി: അഗസ്റ്റെവസ്റ്റ്ലൻഡ് വി.വി.െഎ.പി കോപ്ടർ കേസിൽ റിമാൻഡിൽ കഴിയുന് ന ബ്രിട്ടീഷ് പൗരൻ ക്രിസ്ത്യൻ മിഷേലിനെ ചോദ്യം ചെയ്യണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ആവശ്യത്തിൽ ഡൽഹി കോടതി തിഹാർ ജയിൽ അധികൃതരുടെ വിശദീകരണം തേടി. ചൊവ്വാഴ്ച റിപ്പോർട്ട് നൽകണം.
മിഷേലിന് ജയിലിൽ മാനസികപീഡനം നേരിടുന്നുണ്ടെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പരാതിപ്പെട്ടു. സ്പെഷൽ ജഡ്ജി അരവിന്ദ് കുമാർ അദ്ദേഹത്തെ കോടതിയിലെത്തിക്കാൻ വാറൻറ് പുറപ്പെടുവിച്ചു.
ദുൈബയിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റിയയച്ച മിഷേലിനെ കഴിഞ്ഞ ഡിസംബർ 22നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ സി.ബി.െഎ കേസും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.