ശ്രീനഗർ: പൂട്ടി സീൽ വെച്ച മുറി പോലെ താഴ്വരയിൽ ഏർപ്പെടുത്തിയ നിയന്ത്രണം മൂന്നാം മ ാസത്തിലേക്കു കടക്കുന്ന വേളയിൽ, സംസ്ഥാന വിഭജനത്തെപ്പറ്റി രോഷവും സങ്കടവും കലർന ്ന പ്രതികരണവുമായി കശ്മീരികൾ. തങ്ങളുടെ അവകാശങ്ങൾക്കെതിരായ തീരുമാനമാണ് സം ഭവിച്ചിരിക്കുന്നതെന്നാണ് താഴ്വരയിലെ ജനങ്ങൾ പ്രതികരിച്ചത്. ‘‘ഞങ്ങൾക്കുണ്ടായിരുന്ന പ്രേത്യക പദവിയും ഞങ്ങളുടെ സ്വത്വവും അവർ കവർന്നു.’’ -ശ്രീനഗർ സിവിൽ ലെയിനിൽ താമസിക്കുന്ന മുസമ്മിൽ മുഹമ്മദ് പ്രതികരിച്ചു. കശ്മീർ ഒരു തർക്കപ്രദേശമാണെന്നും ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധവും അധാർമികവും ഭരണഘടന വിരുദ്ധവുമാണെന്നായിരുന്നു മറ്റൊരു ശ്രീനഗറുകാരൻ ഉമർ സർഗാറിെൻറ പ്രതികരണം.
സംസ്ഥാന വിഭജനം യാഥാർഥ്യമായ വ്യാഴാഴ്ച താഴ്വര പൂർണമായും സ്തംഭനാവസ്ഥയിൽ തന്നെ ആയിരുന്നു. യൂറോപ്പിൽ നിന്നുള്ള വലതുപക്ഷ പാർലമെൻറ് അംഗങ്ങളുടെ ദൂരുഹമായ കശ്മീർ സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ സംഘർഷം നിലനിൽക്കുന്ന താഴ്വരയിൽ ചൊവ്വാഴ്ച മുതൽ തന്നെ വഴിയോര കച്ചവടക്കാർ പോലും പിൻവാങ്ങിയിരുന്നു.
ജമ്മു കശ്മീർ ബി.ജെ.പി നടപടിയെ പിന്തുണച്ചപ്പോൾ രാജ്യത്തെ ജനങ്ങളുടെ പിന്തുണയില്ലാത്ത ഭരണഘടനാവിരുദ്ധമായ തീരുമാനമാണിതെന്ന് നാഷനൽ കോൺഫറൻസ് കുറ്റപ്പെടുത്തി. ശ്രീനഗറിലെ രാജഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ മുമ്പാകെയാണ് ഗിരീഷ് ചന്ദ്ര മുർമു ലഫ്റ്റ്നൻറ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഒഡിഷ സ്വദേശിയായ മുർമു നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിെൻറ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിെൻറ അവസാന ഗവർണറായ സത്യപാൽ മലിക്കിനെ ഗോവ ഗവർണറായി മാറ്റി നിയമിച്ചിരിക്കുകയാണ്.
ലേയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ തന്നെയാണ് ലഡാക്ക് ലഫ്റ്റ്നൻറ് ഗവർണർ രാധാകൃഷ്ണ മാത്തൂറിന് സത്യവാചകം ചൊല്ലിെക്കാടുത്തത്. ത്രിപുര കേഡറിൽ നിന്നുള്ള മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് 66 കാരനായ മാത്തൂർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.