ന്യൂഡല്‍ഹി: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കുമെന്ന് ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിച്ചു. വ്യത്യസ്ത പ്രവേശ മാര്‍ഗങ്ങള്‍ ഒരുക്കി ദര്‍ഗയില്‍ പുരുഷനെയും സ്ത്രീയെയും വേര്‍തിരിക്കുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. പുരുഷന്മാര്‍ക്കൊപ്പം മഖ്ബറ വരെ സ്ത്രീകളെയും പോകാന്‍ അനുവദിക്കുമെന്നാണ് ഹാജി അലി ദര്‍ഗ ട്രസ്റ്റ് അധികൃതര്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചത്.
മുംബൈ ഹൈകോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കാമെന്ന് ഈ മാസം 11ന് ട്രസ്റ്റ് പ്രമേയം പാസാക്കിയെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. ഇതല്ളേ സുപ്രീംകോടതി ആഗ്രഹിക്കുന്നതെന്നും ഇതല്ളേ പുരോഗമനപരമായ നടപടിയെന്നും തുടര്‍ന്ന് ഗോപാല്‍ സുബ്രഹ്മണ്യം ബെഞ്ചിനോട് ചോദിച്ചു. ഹൈകോടതി വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയ സുപ്രീംകോടതി സ്ത്രീകളെ തടയാന്‍ ദര്‍ഗയില്‍ നടത്തിയ നിര്‍മാണ പ്രവൃത്തി നീക്കംചെയ്യുന്നതിന് രണ്ടാഴ്ചത്തെ സമയം ട്രസ്റ്റിന് നല്‍കി.
ട്രസ്റ്റിന്‍െറ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാകുന്ന ഏതു വീഴ്ചയും പിഴവും മുംബൈ ഹൈകോടതിയില്‍ ചോദ്യം ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത പ്രവേശമാര്‍ഗങ്ങളൊരുക്കിയത് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തു. വ്യത്യസ്ത പ്രവേശകവാടങ്ങള്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാകും. പിന്നെന്തിനാണ് ദര്‍ഗയില്‍ പുരുഷനെയും സ്ത്രീയെയും വേര്‍തിരിക്കുന്നത്? -സുപ്രീംകോടതി ചോദിച്ചു. കഴിഞ്ഞ തവണ വാദം കേള്‍ക്കുമ്പോള്‍ ഹാജി അലി ദര്‍ഗയിലേതുപോലെ കേരളത്തിലെ ശബരിമലയിലും സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ ഇത്തരം നിയന്ത്രണങ്ങള്‍ നീക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.