ന്യൂഡൽഹി: സ്ത്രീകളും കുട്ടികളുമാണ് 'ദുർബലരായ സാക്ഷി'കളെന്നും അവരുടെ ദുരവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും സുപ്രീം കോടതി. ദുർബല സാക്ഷി പരിപാലന കേന്ദ്രങ്ങൾക്കായി ഏകീകൃത ദേശീയ മാതൃക തയാറാക്കുന്നതിൽ നോഡൽ ഏജൻസിയായി നിയമ നീതി മന്ത്രാലയത്തെ നിയമിക്കണമെന്ന ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
നോഡൽ ഏജൻസിയായി വനിത-ശിശു വികസന മന്ത്രാലയം തന്നെ തുടരണമെന്നും കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച കേസിൽ വനിത ശിശു വികസന മന്ത്രാലയത്തെ കോടതി കക്ഷിചേർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.