കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിക്കണമെന്ന് ഹൈകോടതി സംസ്ഥാന തെരെഞ്ഞടുപ്പ് കമീഷന് നിർദേശം നൽകി. കമീഷെൻറ നിലവിലെ വിജ്ഞാപനം കോടതി റദ്ദാക്കി. ഇലക്ഷൻ നടപടികൾ നേരത്തെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. പത്രിക സമർപ്പിക്കാൻ മതിയായ സമയം നൽകി തെരഞ്ഞെടുപ്പ് തീയതി ക്രമീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
തെരെഞ്ഞടുപ്പ് കമീഷെൻറ വിജ്ഞാപനത്തെ ചോദ്യംചെയ്ത് ബി.ജെ.പി, കോൺഗ്രസ്, സി.പി.എം തുടങ്ങിയ പാർട്ടികളാണ് ഹൈകോടതിയെ സമീപിച്ചത്. വിധിയെ സ്വാഗതംചെയ്ത പ്രതിപക്ഷ പാർട്ടികൾ ഇതു ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ലഭിച്ച പരാജയമാണെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.