ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി സർക്കാറിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് സമൂഹ മാധ്യമമായ ട്വിറ്ററിൽ പൊതുജനാഭിപ്രായം തേടിയാണ് കേന്ദ്രത്തെ പരിഹസിക്കുന്നത്.
എന്താണ് ബി.ജെ.പി സർക്കാറിന്റെ ഏറ്റവും വലിയ പോരായ്മ? എന്ന ചോദ്യത്തിന് താഴെ ഉത്തരങ്ങളായി തൊഴിലില്ലായ്മ, നികുതിക്കൊള്ള, പണപ്പെരുപ്പം, വെറുപ്പിന്റെ രാഷ്ട്രീയം എന്നീ നാല് ഓപ്ഷനുകളും നൽകിയിട്ടുണ്ട്. ഒന്നര ലക്ഷത്തിനടുത്ത് പേരാണ് ഇതിനകം പോസ്റ്റിനു താഴെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ പകുതിയോളം പേർ വോട്ട് ചെയ്തത് നാലാമത്തെ ഓപ്ഷനായ വെറുപ്പിന്റെ രാഷ്ട്രീയം എന്നതിനാണ്. തൊട്ടുപിന്നിൽ 30 ശതമാനം ആളുകൾ അഭിപ്രായം രേഖപ്പടെുത്തിയത് തൊഴിലില്ലായ്മയാണ്. 24 മണിക്കൂറാണ് ട്വിറ്റർ ഇത്തരം പോളുകൾക്ക് സമയം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.