ന്യൂഡൽഹി: ‘അച്ഛേദിൻ ആെനവാലെ ഹെ’ എന്ന് കേൾക്കുേമ്പാേഴ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒാർമയിലെത്തും. അത്രക്കും പ്രശസ്തമാണ് ആ വരി. അതിനെ കളിയാക്കുന്ന ഒരു വിഡിയോ അടുത്തിടെ വാട്സ്ആപ്പിൽ വന്നു. വൻ ജനക്കൂട്ടം അണിനിരന്ന റാലിയിൽ പ്രധാനമന്ത്രി അവരോട് അഛാദിനിനെപ്പറ്റി അഭിപ്രായം ചോദിക്കുകയാണ്. അതിനു ലഭിച്ച മറുപടിയാകെട്ട മേ... മേ... എന്നും. ഒരു കൂട്ടം ആടുകളുടെ കരച്ചിൽ. അതോടെ വിഡിയോ പുകിലായി. അത് പോസ്റ്റ് ചെയ്ത മീറത്തുകാരൻ പത്രപ്രവർത്തകൻ അഫ്ഗാൻ സോണിക്ക് ഇപ്പോൾ കേസും കൂട്ടവും ഒഴിഞ്ഞിട്ടു നേരമില്ല. അപകീർത്തികേസ്, െഎ.ടി നിയമത്തിലെ 66ാം വകുപ്പ് അനുസരിച്ചുള്ള കുറ്റങ്ങൾ എല്ലാം തലയിൽ വന്നു.
മുസഫർനഗറിലെ 18കാരനായ സക്കീർ അലി ത്യാഗി 42 ദിവസം ജയിലിൽ കിടന്ന് പുറത്തുവന്നിട്ട് അധികനാളായിട്ടില്ല. കൊടും മർദനമാണ് തടവിൽ അനുഭവിച്ചത്. ശുചിമുറിയിൽ പോകാൻപോലും കൈക്കൂലി കൊടുക്കേണ്ടിവന്നു. ഭീകരവാദിയെന്ന വിളികേട്ടു. 420ാം വകുപ്പനുസരിച്ചുള്ള വഞ്ചനക്കുറ്റവും െഎ.ടി നിയമത്തിലെ 66ാം വകുപ്പ് അനുസരിച്ചുള്ള കുറ്റങ്ങളും ചുമത്തിയാണ് ജയിലിലടച്ചത്. എന്നാൽ, എന്തായിരുന്നു ത്യാഗി ചെയ്ത കുറ്റം? ഗംഗാ നദിക്ക് ജീവനുണ്ടോ എന്ന് ഫേസ്ബുക്കിൽ കളിയായി ചോദിച്ചു. ബി.ജെ.പിയുടെ രാമക്ഷേത്ര നിർമാണത്തെപ്പറ്റിയും അഭിപ്രായങ്ങൾ പറഞ്ഞു. ഇത്രയേ ചെയ്തുള്ളൂ. അതിനായിരുന്നു ജയിൽശിക്ഷ. പുറത്തിറങ്ങിയപ്പോൾ സ്റ്റീൽ പ്ലാൻറിലെ ജോലിയും ത്യാഗിക്ക് നഷ്ടമായി.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയയിലൂടെ ചെറുപ്പക്കാർ കളിയായും കാര്യമായും പറയുന്ന കമൻറുകൾ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം കേസുകളിൽ അറസ്റ്റിലാകുന്നവരാകെട്ട വെറും സാധാരണക്കാരും. പക്ഷേ, നിയമം പല രൂപത്തിലും ഇവരെ വളയുകയാണ്. കേരളത്തിലും അടുത്തിടെ സമാന കേസുണ്ടായി. ഡ്യൂട്ടി സമയത്ത് ഒാണാഘോഷം വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കി വാട്സ്ആപ്പിൽ പോസ്റ്റിട്ട താലൂക്ക് ഒാഫിസ് ജീവനക്കാരനെതിരെയാണ് കേസ് വന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ചിത്രീകരിച്ച കാർട്ടൂൺ വാട്സ്ആപ്പിലൂടെ കൈമാറിയ പ്രഫസെറ ബംഗാളിൽ അറസ്റ്റ്ചെയ്ത സംഭവവുമുണ്ടായി. യു.പി.എ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന െഎ.ടി നിയമത്തിലെ 66എ വകുപ്പ് ദുരുപയോഗത്തെ തുടർന്ന് 2015ൽ സുപ്രീം കോടതി റദ്ദാക്കിയെങ്കിലും അറസ്റ്റുകൾ കുറഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.
സ്ത്രീകളെ സംബന്ധിച്ച് മോർഫ് ചെയ്ത ചിത്രം കുറ്റകരമാകുമെങ്കിലും രാഷ്ട്രീയ വ്യക്തികളുടെ കാർട്ടൂണിലും കാരിക്കേച്ചറുകളിലൊന്നും അത് ബാധകമല്ലെന്ന് ഇൻറർനെറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകൻ അപാർ ഗുപ്ത പറയുന്നു. നുണപറയലും കളിയാക്കലുമെല്ലാം മനുഷ്യസഹജമാണ്. അത് ഒാൺലൈനിലും വരുന്നു. അതുകൊണ്ടുമാത്രം ക്രിമിനൽ കുറ്റമാകില്ല. അഭ്യൂഹങ്ങളും അങ്ങനെതന്നെയാണ്. അത് ഏതെങ്കിലും രീതിയിലെ അക്രമ സംഭവങ്ങളിലേക്ക് നയിക്കുന്നുണ്ടെങ്കിലേ ക്രിമിനൽ കുറ്റമാകൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വാട്സ്ആപ് ചർച്ചകൾക്കുമേൽ 144ാം വകുപ്പ് (നിരോധനാജ്ഞ) പ്രയോഗിക്കുന്ന പുതിയ രീതിയും ഇപ്പോഴുണ്ടെന്ന് ഗുപ്ത പറയുന്നു. നോട്ട് അസാധു ചർച്ചകൾ തടയാൻ മധ്യപ്രദേശിലെ ഇന്ദോർ കലക്ടർ 144ാം വകുപ്പ് വാട്സ്ആപ്പിന് ബാധകമാക്കി. വാട്സ്ആപ്പിൽ തെറ്റായ പ്രചാരണം നടന്നാൽ അറസ്റ്റുണ്ടാകുമെന്ന് വാരാണസി ജില്ല അധികാരി ഉത്തരവിറക്കിയതും അദ്ദേഹം ഒാർമിച്ചു. നിയമം ഇൗ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് പൊലീസ് രാജിെൻറ സൂചനയാണെന്നും അപാർ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.