ന്യൂഡൽഹി: വാട്സ്ആപ് സ്വകാര്യ ആപ് ആണെന്നും അത് വേണ്ടെങ്കിൽ ഉപയോഗിക്കാതിരുന്നാൽ മതിയെന്നും ഡൽഹി ഹൈകോടതി. വാട്സ്ആപ് ഡേറ്റയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിൽ അത് ഡിലീറ്റ് ചെയ്തേക്കൂ എന്നും ജസ്റ്റിസ് സഞ്ജീവ് സച്േദവയുടെ സിംഗ്ൾ ബെഞ്ച് ഹരജിക്കാരനെ ഒാർമിപ്പിച്ചു. വാട്സ്ആപ്പിലെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കാനുള്ള നയംമാറ്റത്തിനെതിരെ സമർപ്പിച്ച ഹരജിയിലെ ആവലാതി മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് സച്ദേവ കൂട്ടിച്ചേർത്തു. വാട്സ്ആപ് സ്വകാര്യ ആപ്പാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി അതിൽ ചേരണമെന്നില്ലല്ലോ എന്ന് അഭിപ്രായപ്പെട്ടു.
വാട്സ്ആപ് മാത്രമല്ല, എല്ലാ പ്ലാറ്റ്ഫോമുകളും അത് ചെയ്യുന്നുണ്ട്. ഗൂഗ്ൾ മാപ്സ് ഡേറ്റ പങ്കുവെക്കുന്നുണ്ടെന്ന് അറിയുമോ? ഒാരോ ആപ്പിെൻറയും വ്യവസ്ഥകൾ താങ്കൾ വായിച്ചിട്ടില്ലെന്ന് സംശയിക്കുന്നുവെന്നും സച്ദേവ പറഞ്ഞു.
മോദി സർക്കാറിെൻറ മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗിയെയും കോൺഗ്രസ് നേതാവ് കപിൽ സിബലിനെയുമാണ് ഫേസ്ബുക്കും വാട്സ്ആപ്പും ഡൽഹി ഹൈകോടതിയിൽ ഹാജരാക്കിയത്.
താൻ വാട്സ്ആപ്പിനുവേണ്ടിയാണ് ഹാജരാകുന്നതെന്ന് രോഹതഗി പറഞ്ഞപ്പോൾ അല്ലെന്നും ഫേസ്ബുക്കിനാണെന്നും താനാണ് വാട്സ്ആപ്പിനായി ഹാജരാകുന്നതെന്നും കപിൽ സിബൽ ബോധിപ്പിച്ചു. തുടർന്ന് ഇരുവരും തമ്മിൽ ചില ഡേറ്റകളെങ്കിലും കൈമാറേണ്ടതുണ്ടെന്ന് ജസ്റ്റിസ് സച്ദേവ പരിഹസിച്ചു. ഇവരെ കൂടാതെ ഹാജരായ മറ്റൊരു അഭിഭാഷകൻ അരവിന്ദ് ദത്തർ ഹരജി നിലനിൽക്കുന്നതല്ലെന്ന് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.