അഹമ്മദാബാദ്: ഗാന്ധിനഗർ തദ്ദേശ സ്ഥാപനങ്ങളിലെ ക്ലർക്ക് തസ്തികയിലേക്ക് നടന്ന മത്സര പരീക്ഷയിൽ ഹാർദിക് പേട്ടലുമായി ബന്ധപ്പെട്ടും ചോദ്യം. പേട്ടൽ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ടും കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും ഹാർദിക് പേട്ടൽ നടത്തിയ നിരാഹാര വ്രതം അവസാനിപ്പിക്കാൻ വെള്ളം നൽകിയത് ആരെന്നായിരുന്നു ചോദ്യം.
ശരത് യാദവ്, ശത്രുഘ്നൻ സിൻഹ, ലാലു പ്രസാദ് യാദവ്, വിജയ് രൂപാനി എന്നീ ഉത്തരങ്ങളാണ് നൽകിയിരുന്നത്. ശരിയായ ഉത്തരം ശരത് യാദവ് എന്നാണ്.
ആഗസ്ത് 25നാണ് ഹാർദിക് പേട്ടൽ സമരം ആരംഭിച്ചത്. സെപ്തംബർ ആറിന് നിരാഹാരം ആരംഭിച്ചു. സെപ്തംബർ ഏഴിന് ഹാർദികിനെ ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബർ എട്ടിനാണ് ശരത് യാദവ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് വെള്ളം നൽകി നിരാഹാരം അവസാനിപ്പിച്ചത്. സെപ്തംബർ ഒമ്പതിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം ഹാർദിക് വീണ്ടും സമരം തുടർന്നു. 12ന് സമരം അവസാനിപ്പിച്ചു. സമരസമയത്ത് നിരവധി രാഷ്ട്രീയക്കാർ ഹാർദിക്കിനെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.