''നമ്മുടെ ജവാൻമാരെ വധിച്ച​ു, ഭൂമിയെടുത്തു, എന്നിട്ടും ചൈന മോദിയെ സ്​തുതിക്കുന്നത്​ എന്തിനാണ്​?''

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ രാഹുൽ ഗാന്ധി. ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള​'േഗ്ലാബൽ' ടൈംസ്​ നരേന്ദ്രമോദിയെ സ്​തുതിച്ചുകൊണ്ട്​ വാർത്തയെഴുതിയത്​ ഉയർത്തിക്കാണിച്ചാണ്​ രാഹുൽ ഗാന്ധി പുതിയ വിമർശനം ഉന്നയിച്ചത്​​.

ചൈന നമ്മുടെ ജവാൻമാരെ കൊലപ്പെടുത്തി, ഭൂമിയെടുത്തു. എന്നിട്ടും ഈ സംഘർഷത്തിനിടയിലും ചൈന മോദിയെ സ്​തുതിക്കുന്നത്​ എന്തിനാണ്​?. രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ചൈന ഭൂമി കയ്യേറിയിട്ട​ില്ലെന്ന മോദിയുടെ പ്രസ്​താവന ഉദ്ധരിച്ചുകൊണ്ടാണ്​ ​​േഗ്ലാബൽ ടൈംസ്​ മോദിയുടെ തീരുമാനത്തെ പ്രശംസിച്ചത്​. ചൈന ഭൂമി കൈ​േയ്യറി​യിട്ടില്ലെന്ന മോദിയുടെ പ്രസ്​താവന സംഘർഷം ലഘൂകരിക്കുന്നതിന്​ വേണ്ടിയുള്ളതാണെന്നും അതിർത്തിയിൽ സൈന്യത്തിന് സ്വാതന്ത്രം നൽകിയെന്ന പ്രസ്​താവന ദേശീയവാദികളെ തൃപ്​തിപ്പെടുത്താനുള്ളതാണെന്നും ​േഗ്ലാബൽ ടൈംസ്​ അഭ​ിപ്രായപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.