അഴിമതി നടന്നിട്ടും മധ്യപ്രദേശിൽ എന്തുകൊണ്ടാണ് ഇ.ഡി വരാത്തത്‍? -പ്രിയങ്ക ഗാന്ധി

ഭോപാൽ: കേന്ദ്രസർക്കാറിനെയും മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഴിമതി നടന്നിട്ടും മധ്യപ്രദേശിൽ എന്തുകൊണ്ടാണ് ഇ.ഡി വരാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. മധ്യപ്രദേശിലെ ധറിൽ നടന്ന റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജാതി സെൻസസിലെ പാർട്ടി നിലപാടും പ്രിയങ്കഗാന്ധി പങ്കുവെച്ചു.

"ബിഹാറിൽ ജാതി സെൻസസ് നടന്നു. അതിൽ 84% എസ്.സി, എസ്.ടി, ഓ.ബി.സി വിഭാഗത്തിലുള്ളവരാണ്. എന്നാൽ സർക്കാർ ജോലികളിൽ എത്ര അനുപാതത്തിലാണ് അവരുള്ളത്?" -പ്രിയങ്ക ചോദിച്ചു.

തന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്ക് മധ്യപ്രദേശിലെ ജനങ്ങളുമായി നല്ല ബന്ധം ഉണ്ടായിരുന്നെന്നും അത് സ്നേഹത്തിലും കരുതലിലും ബഹുമാനത്തിലും രൂപപ്പെട്ടതാണെന്നും പ്രിയങ്ക പറഞ്ഞു.

ബി.ജെ.പിക്ക് എതിരെ എഴുതിയാൽ ഉടൻ ഇ.ഡി എത്തുമെന്നും പ്രിയങ്ക ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പഴയ പെൻഷൻ നയം തിരിച്ചുകൊണ്ടുവരുമെന്നും 500 രൂപക്ക് ഗ്യാസ് സിലണ്ടർ നൽകുമെന്നും വീട്ടമ്മമാർക്ക് മാസം 1500 രൂപ വീതം നൽകുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Tags:    
News Summary - "Why has ED not come here, there has been corruption": Priyanka Gandhi in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.