മകളോടൊപ്പം അഞ്ചു വർഷം മുറിയിയിൽ പൂട്ടിയിട്ടു; രക്ഷപ്പെടുത്തിയപ്പോൾ ഭർത്താവിനെതിരെ പരാതിയില്ലെന്ന് യുവതി 

കൊൽക്കത്ത:  അഞ്ചു വർഷം പതിനൊന്നുകാരിയായ മകളോടൊപ്പം ഭർത്താവ് മുറിയിൽ പൂട്ടിയിട്ട യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. ബംഗാളിലെ മുർഷിദാബാദിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.  അഞ്ചു വർഷമായി സൂര്യ പ്രകാശം പോലും കാണിക്കാതെയാണ് മഞ്ചു മണ്ടൽ എന്ന യുവതിയെ മകളോടൊപ്പം മുറിയിൽ പൂട്ടിയിട്ടത്. യുവതിയുടെ സഹോദരന്‍റെ പരാതിയെ തുടർന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് മനേന്ദ്ര ബാദൽ ഒളിവിലാണ്. ആശാരിപ്പണി ചെയ്യുന്ന ഇയാൾ ജോലിക്ക് പോവുമ്പോൾ വീട് പൂട്ടിയിട്ടാണ് പോകാറെന്ന് അയൽക്കാർ അറിയിച്ചു. 

എന്നാൽ തങ്ങൾ നല്ല ജീവിതമാണ് നയിക്കുന്നതെന്നും ഭർത്താവിനെതിരെ പരാതിയില്ലെന്നും യുവതി പറഞ്ഞതോടെ പൊലീസും വെട്ടിലായി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയെ പരാതിയില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു. 

യുവതിയും മകളും കുറേ വർഷങ്ങളായി പുറത്തിറങ്ങാറില്ലെന്നും മകൾ ടോട്ട സമീപത്തെ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവസാനമായി കണ്ടതെന്നുമാണ് അയൽക്കാർ നൽകുന്ന വിവരം. പലതവണ അയൽ വീട്ടുകാർ യുവതിയെ കാണാൻ ശ്രമം നടത്തിയിരുന്നെങ്കിലും വീട്ടിലേക്ക് കയറാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി വിളിച്ചു പറഞ്ഞിരുന്നുവെന്നും അയൽക്കാർ പറയുന്നു. എന്നാൽ ഭർത്താവ് മനേന്ദ്ര ബാദൽ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അയൽക്കാർ വരുമ്പോൾ ആ യുവതിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതെന്നും മഞ്ചുവിന്‍റെ ബന്ധുക്കളുടെ ആരോപണം. 

അതേസമയം, ബിരുദദാരിയായ മഞ്ചുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. സഹോദരൻ മനോബേന്ദ്ര മൊണ്ടൽ മഞ്ചുവിന്‍റെ ഭർത്താവ് മനേന്ദ്ര ബാദലിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 
 

Tags:    
News Summary - Wife, minor daughter locked in a room for 5 years by man in Bengal-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.