ഷീനബോറ കേസ്​: അന്വേഷണ ഉദ്യോഗസ്​ഥ​െൻറ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

മുബൈ: ഷീനബോറ വധക്കേസ്​ അന്വേഷിച്ചിരുന്ന ഉദ്യോഗസ്​ഥ​​​െൻറ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പൊലീസ്​ ഇൻസ്​പെക്​ടർ ധ്യാ​േനശ്വർ ഗാനോറി​​​െൻറ ഭാര്യ ദീപാലി ഗാനോറാണ്​ മരണപ്പെട്ടത്​. മുബൈയിലെ വീട്ടിൽ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം. ബുധനാഴ്​ച പുലർച്ചെ 3.30ന്​ ധ്യാ​േനശ്വർ ജോലി കഴിഞ്ഞ്​ വീട്ടിലെത്തിയ​പ്പോഴാണ്​ ഭാര്യയെ രക്​തത്തിൽ കുളിച്ച്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. സമീപത്ത്​ തന്നെ ഒരു കത്തിയുമുണ്ടായിരുന്നു. ഇവരുടെ 21കാരനായ മകനെ ഇന്നലെ വൈകീട്ടു മുതൽ കാണാതായിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു. 2012ൽ നടന്ന ഷീന ബോറ വധത്തി​​​െൻറ ആദ്യ അന്വേഷ ണ സംഘത്തിലുളള ഉദ്യോഗസ്​ഥനാണ്​ ധ്യാനേശ്വർ. 

ഷീന ബോറയുടെ അമ്മ ഇന്ദ്രണി മുഖർജിയും ഇന്ദ്രാണിയുടെ  ഭർത്താവ്​ പീറ്റർ മുഖർജിയും ചേർന്ന്​ ​ഷീനയെ കൊലപ്പെടുത്തുകയായിരുന്നെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു. സംഭവശേഷം മൂന്നുവർഷം കഴിഞ്ഞാണ്​ കൊലപാതകം തെളിയുന്നത്​. ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറെ ചോദ്യം ചെയ്​തതിനെ തുടർന്ന്​ മൃതദേഹവും കണ്ടെടുത്തിരുന്നു. മുബൈ ​പൊലീസ്​ അന്വേഷിച്ച ശേഷമാണ്​ കേസ്​ സി.ബി.​െഎക്ക്​ കൈമാറിയിരുന്നത്​. 

Tags:    
News Summary - Wife Of Mumbai Cop Who Investigated Sheena Bora Murder Found Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.