ദ്രോണയെ എച്ച്.ഡി കോടെയിലേക്ക് കൊണ്ടുപോകാനായി പിടികൂടിയപ്പോൾ (ഫയൽ ചിത്രം) 

കാട്ടുകൊമ്പൻ ദ്രോണ 100 കിലോമീറ്റർ നടന്ന് കുടക് തോട്ടങ്ങളിൽ തിരിച്ചെത്തി

മംഗളൂരു: വീരാജ്പേട്ട മേഖലയിലെ കർഷകർക്ക് വിളനാശ ഭീഷണി ഉയർത്തി കാട്ടുകൊമ്പൻ ദ്രോണ കുടകിൽ തിരിച്ചെത്തി. എച്ച്.ഡി കൊടെ സങ്കേതത്തിൽ നിന്ന് 20 ദിവസം കൊണ്ടാണ് 100 കിലോമീറ്റർ താണ്ടി ആന ഇഷ്ടപ്പെട്ട ആവാസ  പരിസരത്തെത്തിയത്.

നാട്ടിൽ ഇറങ്ങി കാപ്പിത്തോട്ടങ്ങളിൽ ഉൾപ്പെടെ നാശനഷ്ടം വരുത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു ദ്രോണയെ പിടികൂടി കൊടെയിൽ കൊണ്ടുപോയത്.

കമ്പക്കയറുകളിൽ ബന്ധിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയപ്പോൾ കർഷകർ ആശ്വാസത്തിലായിരുന്നു. എന്നാൽ, ഞായറാഴ്ച ആന വീണ്ടും പിടികൂടിയ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. 

വനം അധികൃതർ ചാർത്തിയ ദ്രോണ എന്ന പേരും റേഡിയോ കോളറും അടയാളമായി ഒപ്പമുണ്ട്. ആന തിരിച്ചെത്തിയതോടെ സിദ്ധാപുര, മൽഡേർ, ചെന്നഗി, പൊളിബെട്ട മേഖലയിലെ കർഷകർ ഭീതിയിലാണ്.

കാട്ടാനകൾ കൃഷിനശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് കുടക് അമ്മതി ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് മണ്ഡേപ്പണ്ട പ്രവീൺ ബൊപ്പയ്യും തൊഴിലാളി യൂണിയൻ നേതാവ് കെ. മാധവും പറഞ്ഞു.

ദ്രോണയെ ആനസങ്കേതത്തിലേക്ക് വീണ്ടും കൊണ്ടുപോകുമെന്ന് വീരാജ്പേട്ട ഡി.എഫ്.ഒ ശരണബാസപ്പ അറിയിച്ചു. 

Tags:    
News Summary - wild elephant drona returned to ccorg from hd kote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.